'തല്ലിപ്പൊളി ഗാനമേള, വിനീത് വേദിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു'; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്

vineeth

ആലപ്പുഴ: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒറു വീഡിയോ ഇതാണ്, നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഗാനമേള കഴിഞ്ഞ് ഓടുന്ന വീഡിയോയായിരുന്നു അത്. ഗാനമേളയും കഴിഞ്ഞ് കാറിലേക്ക് ഓടുന്ന വിനീത് ശ്രീനിവാസനാണ് വീഡിയോയിലുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം ഒരുപാട് പേരും ഓടുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ പലവിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ഗാനമേള മോശമായതിനെ തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല. എന്തുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഗാനമേളയ്ക്ക് ശേഷം ഓടിയതെന്ന് വ്യക്തമാക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

അഭൂതപൂര്‍വ്വമായ തിരക്ക്

അഭൂതപൂര്‍വ്വമായ തിരക്ക്

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും, സംഘവും നടത്തിയത്. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നെന്ന് സുനീഷ് വരനാട് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഓടുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു.

സെല്‍ഫി എടുക്കാന്‍ തിരക്ക്

സെല്‍ഫി എടുക്കാന്‍ തിരക്ക്

ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തെറ്റായ വ്യഖ്യാനം

തെറ്റായ വ്യഖ്യാനം

'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വീഡിയോ തെറ്റായ രീതിയില്‍ വ്യാഖ്യാപിക്കപ്പെടുന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....

വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം

വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് ?വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്

പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അതേസമയം, അദ്ദേഹം പങ്കുവച്ച പോസ്റ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റ് പങ്കുവച്ചത്. വിനീതിന്റെ പരിപാടി അടിപൊളിയായിരുന്നു എന്നാണ് മക്കയാളുകളും കമന്റായി കുറിക്കുന്നത്. താരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാത്ത ക്ഷേത്ര ഭാരവാഹികളെയും കമന്റിലൂടെ കുറ്റപ്പെടുന്നുണ്ട്.

ചില കമന്റുകള്‍

ചില കമന്റുകള്‍

പ്രോഗ്രാം കിടിലോസ്‌കി ആയിരുന്നു.... എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രെ കാണുക ഉള്ളു... എന്താ ഒരു സ്റ്റേജ് പെര്‍ഫോമന്‍സ്.... ഇത്രയും വലിയ ഒരാളെ പ്രോഗ്രാമിന് വിളിക്കുമ്പോള്‍ കാറില്‍ നിന്നും സ്റ്റേജിലോട്ടും,, പ്രോഗ്രാം കഴിഞ്ഞു കാറിലോട്ടും സുരക്ഷിതമായി എത്തിക്കേണ്ടത് കമ്മറ്റിക്കാരുടെ ഉത്തരവാദിത്യം ആണ്... അതില്‍ പാളിച്ച വന്നു- ഒരാള്‍ കുറിച്ചു.

കിടിലന്‍ പരിപാടി

കിടിലന്‍ പരിപാടി

പരിപാടി ഒരു കിടിലന്‍ ആയിരുന്നു...അമ്പലത്തിലേക്ക് എത്താന്‍ തന്നെ 1 മണിക്കൂര്‍ ട്രാഫിക് ആയിരുന്നു,അത്രേം തിരക്ക് അനുഭവപെട്ട്.... പരിപാടി ആദ്യം മുതല്‍ അവസാനം വരെ എല്ലാവരും എന്‍ജോയ് ചെയ്തു...സെല്‍ഫി എടുക്കാന്‍ ആരാധകരുടെ തിരക്ക് കൊണ്ടാണ് ഒടിപോയത്- മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q