ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരൂരുകാര്‍ അനുഭവിക്കണം, ഒരു പണിയും എടുക്കാത്ത ഷാനിമോളെയാണ് ജയിപ്പിച്ചത്; വീണ്ടും ജി സുധാകരന്റെ വിമര്‍ശനം

Google Oneindia Malayalam News

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച അരൂരിലെ ജനങ്ങള്‍ അനുഭവിക്കണമെന്ന് ജി സുധാകരന്‍ പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ തോല്‍പ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോള്‍ ഉസ്മാനെയാണ് വോട്ടര്‍മാര്‍ ജയിപ്പിച്ചതെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

alappuzha

ആലപ്പുഴയില്‍ ഇത്തവണ കളി മാറും; തരംഗമായി സുരേഷ് ഗോപിയുടെ പ്രചരണം, വോട്ടര്‍മാര്‍ ആവേശത്തില്‍ആലപ്പുഴയില്‍ ഇത്തവണ കളി മാറും; തരംഗമായി സുരേഷ് ഗോപിയുടെ പ്രചരണം, വോട്ടര്‍മാര്‍ ആവേശത്തില്‍

ജനങ്ങള്‍ ഇപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല. വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. പെരുമ്പളം പാലം നിര്‍മ്മാണത്തില്‍ വികസന വിരുദ്ധ നിലപാടാണ് ഷാനിമോള്‍ സ്വീകരിച്ചതെന്നും സുധാരകരന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയും ഷാനിമോള്‍ ഉസ്മാനെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു.

വൈകാരിക പ്രകടനം വേണ്ടായിരുന്നു, ഐസക്കിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിവൈകാരിക പ്രകടനം വേണ്ടായിരുന്നു, ഐസക്കിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത്. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടെയായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം. അരൂരില്‍ ജയിക്കേണ്ടത് പൂതനമാരല്ലെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ പൊഴിച്ചുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചത്.

 കെഎസ്എഫ്ഇ റെയ്ഡ്; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കെഎസ്എഫ്ഇ റെയ്ഡ്; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം

അരൂരില്‍ ഒരു വികസനവും ഇല്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടുവരിക. അരൂരിന് ആവശ്യം ഒരു ഇടത് എംഎല്‍എ ആണെന്നും ജി സുധാകരന്‍ കുടുംബയോഗത്തില്‍ പറഞ്ഞിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിക്കെതിരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായംതൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

അതേസമയം പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. ഷാനിമോള്‍ സഹോദരിയെ പോലെയാണെന്നും ഷാനിമോളെക്കുറിച്ച് അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ധനമന്ത്രിയെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, ഏത് സമയത്തും അന്വേഷിക്കാമെന്ന് മന്ത്രി ധനമന്ത്രിയെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, ഏത് സമയത്തും അന്വേഷിക്കാമെന്ന് മന്ത്രി

എപ്പോള്‍ വേണമെങ്കിലും ബിജെപിയാകാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും; പി രാജീവ്എപ്പോള്‍ വേണമെങ്കിലും ബിജെപിയാകാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും; പി രാജീവ്

വിമതരെ പറപ്പിച്ച് കോണ്‍ഗ്രസ്, മത്സരിക്കുന്നവരെല്ലാം ഔട്ട്, പുറത്തായവരില്‍ കൗണ്‍സിലര്‍മാരും!!വിമതരെ പറപ്പിച്ച് കോണ്‍ഗ്രസ്, മത്സരിക്കുന്നവരെല്ലാം ഔട്ട്, പുറത്തായവരില്‍ കൗണ്‍സിലര്‍മാരും!!

English summary
Voters won Shanimol Usman, who did not take any action; Minister G Sudhakaran criticizes MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X