ആലപ്പുഴ കളക്ടറെ തേടി ആന്ധ്രയില്‍ നിന്നും ഒരു അതിഥി; സന്തോഷത്തോടെ സ്വീകരിച്ചു, കുറിപ്പ്
ആലപ്പുഴ: ആലപ്പുഴ ജില്ല കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ചാര്‍ജെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ആദ്ദേഹം കുട്ടികളുടെതടക്കം പ്രിയപ്പെട്ട കളക്ടടറായി മാറിയത്. മഴക്കാലത്ത് അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്ത പങ്കുവച്ച കുറിപ്പുകളാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്. എന്നാല്‍ ഇപ്പോഴിതാ ആലപ്പുഴ കളക്ടറെ തേടി ആന്ധ്രാപ്രദേശില്‍ നിന്നും ഒരു അതിഥി എത്തിയ സംഭവമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആന്ധ്രയിലെ മൈലാപ്പൂര്‍ സ്വദേശിയാണ് കൃഷ്ണ തേജ.
തന്റെ പ്രിയപ്പെട്ട അധ്യാപകന്‍ അദ്ദേഹത്തെ തേടി ആലപ്പുഴയില്‍ എത്തിയ കാര്യമാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകന്‍ മഹേഷ് മാഷ് ഇന്ന് കളക്ടറേറ്റില്‍ വന്നിരുന്നു. എന്നെ കാണാന്‍ മാത്രമായാണ് അദ്ദേഹം ആന്ധ്രാ പ്രദേശില്‍ നിന്നും ഇവിടേയ്ക്ക് വന്നതെന്ന് കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ എന്റെ മാഷിനെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാര്‍ഥി ഇന്ന് ജില്ലാ കളക്ടര്‍ ആയതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. വളരെ വികാര നിര്‍ഭരമായ സന്ദര്‍ഭമായിരുന്നു അതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കളക്ടറുടെ വാക്കുകളിലേക്ക്...
പ്രിയപ്പെട്ട കുട്ടികളെ,
ഇന്ന് എന്റെ ജീവിതത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകന്‍ ശ്രീ. മഹേഷ് മാഷ് ഇന്ന് കളക്ടറേറ്റില്‍ വന്നിരുന്നു. എന്നെ കാണാന്‍ മാത്രമായാണ് അദ്ദേഹം ആന്ധ്രാ പ്രദേശില്‍ നിന്നും ഇവിടേയ്ക്ക് വന്നത്. ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ എന്റെ മാഷിനെ സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാര്‍ഥി ഇന്ന് ജില്ലാ കളക്ടര്‍ ആയതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. വളരെ വികാര നിര്‍ഭരമായ സന്ദര്‍ഭമായിരുന്നു അത്.
എന്റെ പ്രിയപ്പെട്ട മക്കള്‍ ഒരു കാര്യം മറക്കരുത്. നിങ്ങളുടെ വിജയമാണ് നിങ്ങളുടെ അധ്യാപകര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. നിങ്ങള്‍ എല്ലാവരും നന്നായി പഠിച്ച്, കഠിനാധ്വാനം ചെയ്ത് നിങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കണം. അധ്യാപകര്‍ക്ക് അഭിമാനിക്കാവുന്ന മക്കളാകണം. നന്നായി വളരണം..
ഒരുപാട് സ്നേഹത്തോടെ,












Click it and Unblock the Notifications