ആലപ്പുഴയില്‍ സിപിഎം പ്രതിരോധത്തില്‍; പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് വിഎസിന്റെ മുന്‍ പിഎസ് അംഗം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിടെ ആലപ്പുഴയിലെ സിപിഎം ഘടകം പ്രതിരോധത്തില്‍. ജില്ലയിലെ മുഹമ്മ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം. പഞ്ചായത്തും പ്രസിഡന്റും സിപിഎം നേതാവുമായ ജെ ജയലാലിനെതിരെയാണ് വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ മത്സരിക്കുന്നത്. സ്വതന്ത്രനായാണ് ഇദ്ദേഹം മത്സരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്താണ് ലതീഷ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നത്. 2006ല്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഇതിനെതിരെ ലതീഷ് പ്രകടനം നടത്തിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കോലം കത്തിച്ചതിനെ തുടര്‍ന്നാണ് ലതീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് ജനവിധി തേടുന്നത്. കണ്ണാര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റ് നാല് പേരെയും കോടതി വെറുതെവിട്ടിരുന്നു. സ്മാരകം കത്തിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അന്വേഷണം നടത്തിയത് ജയലാലിന്റെ നേതൃത്വത്തിലാണ്.












Click it and Unblock the Notifications