ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളം നഗരസഭ ചീഞ്ഞുനാറുന്നു; ശുചീകരണ, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിൽ

  • By Desk
Google Oneindia Malayalam News

കായംകുളം: സകലവിധ പകർച്ചവ്യാധികളും വ്യാപകമായിട്ടും കായംകുളം നഗരസഭയിലെ ശുചീകരണ, കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളാകെ താളം തെറ്റിയ നിലയിലാകുന്നത് ജന ജീവിതം ദുസ്സഹമാക്കുന്നു. മഴക്കാല പൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും പേരിലൊതുങ്ങിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. നഗരവും വാർഡുകളും ചീഞ്ഞു നാറുകയാണ്.

മദ്യത്തിന് എംആർപിയെക്കാൾ വില; പരാതി നൽകിയിട്ടും ഫലമില്ല, ഉപഭോക്താവിന്റെ പരാതി കോടതി തള്ളി!

രോഗം പരത്തുന്ന കൊതുകുകൾ 44 വാർഡുകളിലും മൂളിപ്പറക്കുമ്പോൾ അധികൃതർ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് ആക്ഷേപമുണ്ട്. മുൻ കാലങ്ങളിൽ മഴയ്ക്ക് മുൻപായി വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഓരോ വാർഡിനും തുക അനുവദിച്ച് അതത് കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഇങ്ങനെ കൊതുകു ശല്യം ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു.

Waste

ഇത്തവണ വാർഡുകളിലെന്നല്ല നഗരത്തിൽപോലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നില്ല. മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യമാണ് എങ്ങും. നഗരത്തിന്റെ മുക്കിലും മൂലയിലും അപകടകരമാം വിധം കൊതുക് ശല്യം വർദ്ധിച്ചിട്ടുണ്ട്. കൊതുകിനെ തുടത്താൻ മരുന്നടിക്കുന്ന പ്രവൃത്തികൾ നഗരസഭ നിറുത്തിവച്ചിട്ട് വർഷങ്ങളായി.

ഫോഗിംഗും നടത്താറില്ല. എലിപ്പനി പടർന്നാലും ആരോഗ്യ പ്രവർത്തകർക്ക് നിസംഗതയന്നെന്നാണ് ആക്ഷേപം. നഗരസഭ- ആശുപത്രി അധികൃതർ തമ്മിൽ ചർച്ചകളില്ല. പ്രത്യേക ഒ.പി, പനി വാർഡ് സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിലില്ല. ദിവസേന മൂന്ന് ടൺ മാലിന്യം നീക്കുന്നുണ്ടെന്ന നഗരസഭയുടെ അവകാശവാദം പൊള്ളയാണെന്നും നാട്ടുകാർ പറയുന്നു.

നഗരത്തിലെ 240 ഓടകളും തോടുകളും കുളങ്ങളും ശുചീകരിച്ചെന്ന് നഗരസഭ പറയുമ്പോൾ വാസ്തവത്തിൽ ഒരു വാർഡിൽപ്പോലും ശുചീകരണം നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ മാലിന്യ നീക്കവും സംസ്കരണവും കാര്യക്ഷമമായി നടക്കുന്നുണ്ടെന്നുംദിനംപ്രതി 5 ടൺ മാലിന്യം സംസ്കരിക്കാൻ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ സ്ഥാപിക്കുന്നതിന് 2.5 കോടിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നുമാണ് നഗരസഭ അധികൃതരുടെ മറുപടി.

English summary
Waste issue in Kayamkulam municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X