ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചിമുറി മാലിന്യം പുഴയിൽ ഒഴുക്കി; പോലീസ് കൈയ്യോടെ പൊക്കി, ആലപ്പുഴയിൽ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കക്കൂസ് മാലിന്യം പതിവായി പുഴയിൽ ഒഴുക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ശുചിമുറി മാലിന്യം ലോറിയിൽ നിറച്ചു നഗരത്തിൽ കൊണ്ടുവന്നു പുഴയിൽ ഒഴുക്കിയും റോഡിൽ ഒഴുക്കിയും അർദ്ധ രാത്രി കൈയ്യടക്കിയ വിലസിയ വിരുതൻമാർ ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിൽ. ഇന്നലെ രാത്രിയിലാണ് കേസിനു ആധാരമായ സംഭവം.

<strong>കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!</strong>കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ടൗണിൽ എത്തിച്ചു പുഴയിൽ ഒഴുക്കുകയാണ് ഇവരുടെ രീതി. ഇത് ടുറിസം മേഖലയിലും മറ്റും കനത്ത ആഘാതമാണ് ഈ അടുത്ത കാലത്തായി ഉണ്ടാക്കിയത് കൂടാതെ തീരത്തു താമസിക്കവർക് സാംക്രമിക രോഗങ്ങൾ പകരുന്നതിനും ഇത് ഇടയാക്കിയിരുന്നു കൂടാതെ മാലിന്യം വഴിയിൽ തള്ളുക വഴി യാത്രക്കാരും നാളുകലായി ബുദ്ധിമുട്ടിൽ ആയിരുന്നു.

Waste issue

കഞ്ഞികുഴി പഞ്ചായത്ത്‌ ഏഴാം വാർഡിൽ മാപ്പിളകം വീട്ടിൽ ദിൽമോൻ(29), മുഹമ്മ പഞ്ചായത്ത് പതിനാലാം വാർഡിൽ കൊറവപറമ്പിൽ കോളനിയിൽ വിശാഖ്( 22) എന്നിവരാണ് പിടിയിലായത്. മാലിന്യ നിക്ഷേപമുണ്ടെന്ന പരാതിയെ തുടർന്ന് മഫ്തിയിലും മറ്റും നൈറ്റ്‌ പെട്രോൾ ശക്തമാക്കിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വിരുതൻമാർ പിടിയിലായത്.

പൊലീസിനെ കണ്ട ഉടൻ വാഹനവുമായി കടന്നകളഞ്ഞ സംഘത്തെ കിലോമീറ്ററുകൾ പിന്തുടർന്ന് ആണ് പോലീസ് പിടികൂടിയത്. പിടിച്ചെടുത്ത ലോറി മുൻസിപ്പാലിറ്റിക്കു കൈമാറും. പ്രതികൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നോർത്ത് പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നോർത്ത് സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, എസ്ഐ ഉദയൻ, എഎസ്ഐ സുന്ദരേശൻ, സജീവ്, ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

English summary
Wate issue in Alappuzha, Man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X