ഇല്ലാത്ത വാട്ടര്‍ കണക്ഷന് ബില്ല് നല്‍കി വാട്ടര്‍ അതോറിറ്റി
ആലപ്പുഴ- ഇല്ലാത്ത കണക്ഷന് ബില്ല് നല്‍കി ആലപ്പുഴ വാട്ടര്‍ അതോറിട്ടിയുടെ ക്രൂരത. ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് കണിയാമ്പറമ്പ് വീട്ടില്‍ അനില്‍കുമാറിനാണ് 13,000 രൂപ ബില്‍ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അഥോറിട്ടി നോട്ടീസ് നല്‍കിയത്. പണം അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്.വീട്ടില്‍ വാട്ടര്‍ കണക്ഷന്‍ ഇല്ലെന്ന് അനില്‍കുമാര്‍ പറഞ്ഞെങ്കിലും വാട്ടര്‍ അതോറിട്ടി സമ്മതിക്കാന്‍ കൂട്ടാക്കുന്നില്ല. 13 വര്‍ഷം മുന്പ് അനില്‍കുമാര്‍ വാട്ടര്‍ കണക്ഷനു അപേക്ഷ നല്‍്കിയിരുന്നു. എന്നാല്‍ കണക്ഷന്‍ ഇതുവരെ എടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷമാണ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി നോട്ടീസ് ലഭിക്കുന്നത്. കണക്ഷന്‍ എടുത്തിട്ടില്ലെന്നു കാട്ടി വാട്ടര്‍ അതോറിട്ടി ഓഫീസില്‍ രേഖാമൂലം പരാതിയും നല്‍കി. ഇതിനുശേഷം നടപടി ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസമാണ് കുടിശിക ഉള്‍പ്പെടെ കരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതെന്നു അനില്‍കുമാര്‍ പറയുന്നു. 30 വര്‍ഷം മുന്പു മരിച്ച അനില്‍കുമാറിന്‌റെ അച്ഛന്റെ പേരിലാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

മുനിസിപ്പാലിറ്റി രേഖകളില്‍ വീന്റെ ഉടമസ്ഥന്‍ പിതാവായതിനാലാണ് നേരത്തെ വാട്ടര്‍ കണക്ഷന് പിതാവിന്റെ പേരില്‍ അപേക്ഷ നല്‍കിയതെന്നും അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ വാട്ടര്‍ മീറ്റര്‍ പോലും സ്ഥാപിക്കാത്തിടത്ത് എന്തടിസ്ഥാനത്തിലാണ് വാട്ടര്‍ ചാര്‍ജ് കണക്കാക്കുന്നതെന്ന ചോദ്യത്തിനും അതോറിറ്റിക്ക് മറുപടിയില്ല












Click it and Unblock the Notifications