ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടിൽ വെള്ളമിറങ്ങി തുടങ്ങി: വെള്ളക്കെട്ട‌് കുറക്കാന്‍ ജില്ലയിൽ മുറിച്ചു വിട്ടത് നാല് പൊഴികള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്ടിലെയും ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലെയും വെള്ളക്കെട്ട‌് പരിഹരിക്കാനായി ജില്ലയിൽ നാല‌് പൊഴി മുറിച്ചു വിട്ടതോടെ കുട്ടനാട്ടിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. തണ്ണീർമുക്കം ചിറ മുറിക്കുന്ന നടപടി പുരോഗമിക്കുകയാണ്‌. ഇത് കൂടി മുറിച്ചാൽ വെള്ളം ഏറെ കുറെ ഇറങ്ങിപ്പോകും. മൂന്നിടത്തും നീരൊഴുക്ക‌് സുഗമമായി നടക്കുകയാണ്. രണ്ടിടത്ത‌് വേലിയേറ്റത്തെത്തുടർന്ന‌് ഒഴുക്ക‌് കുറവാണ‌്. തോട്ടപ്പള്ളി പൊഴി കഴിഞ്ഞദിവസം മുറിച്ചതോടെ ഒഴുക്ക‌് ശക്തമായി. തണ്ണീർമുക്കത്ത‌് 45 മീറ്റർ ചിറയാണ‌് മുറിക്കാനുള്ളത‌്. ഒരുമാസം മുമ്പാണ‌് മുറിക്കൽ തുടങ്ങിയത‌്. ബണ്ടുവഴിയുള്ള നീരൊഴുക്ക‌് പൂർണമായി.

വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രിവിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രി

അന്ധകാരനഴിയിൽ നീരൊഴുക്ക‌് സുഗമമാണ്. അന്ധകാരനഴി പൊഴി മുറിക്കൽ ചൊവ്വാഴ‌്ച പൂർത്തിയായി. ഇറിഗേഷൻവകുപ്പിന്റെ നേത‌ൃത്വത്തിൽ മൂന്ന‌് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. സ്‌പിൽവേ ഷട്ടർ ജലനിരപ്പിനൊപ്പം ഉയർത്തി നിർത്തി. വെള്ളം ഒഴുകാത്തതിനാലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച‌് നീക്കിയത്. അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ആഴത്തിൽ തോടും കീറി. നീരൊഴുക്ക‌് സുഗമമായതോടെ വെള്ളക്കെട്ടിന് പരിഹാരമാകും. മാരാരിക്കുളത്ത് ചെത്തിപ്പൊഴിയും അറപ്പക്കൽ പൊഴിയും മുറിച്ചിട്ടും മാരാരിക്കുളം വടക്ക്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലെ താഴ‌്ന്ന പ്രദേശങ്ങളിൽനിന്ന‌് വെള്ളം പൂർണമായും ഇറങ്ങ‌ിയില്ല. വേലിയേറ്റത്തെത്തുടർന്ന് ഒഴുക്ക് കുറഞ്ഞതാണ‌് കാരണം. ചേർത്തല സൗത്ത് പഞ്ചായത്തിലെ 14, 15, വാർഡിൽ നിരവധി വീട‌് വെള്ളത്താൽ ചുറ്റപ്പെട്ടു.

alappuzhawaterloggong-15

മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മൂന്ന് നാല് വാർഡുകളിൽ വെള്ളക്കെട്ട് തുടരുന്നു. താ‌ഴ‌്ന്ന പ്രദേശമായതിനാൽ നീരൊഴുക്ക് കുറവാണ്. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ‌് ഷീബ എസ് കുറുപ്പിന്റെ നേത‌ൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ചാണ് താഴ്‌ന്ന‌ സ്ഥലത്തുനിന്ന് വെള്ളം പമ്പ്ചെയ‌്ത‌് കളയുന്നുണ്ട‌്.
English summary
Water logging being normal in Kuttanadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X