ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ജലം വറ്റിക്കാന്‍ ശക്തിയേറിയ പമ്പുകള്‍ സ്ഥാപിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ- കുട്ടനാട്ടിലേക്കൊഴുകി എത്തിയ മലവെള്ളം വറ്റിക്കാന്‍ ശക്തിയേറിയ പമ്പുകള്‍ സ്ഥാപിച്ചു. ആദ്യം ആലപ്പുഴ-ചങ്ങനാശേരി റോഡ് ഗതാഗത യോഗ്യമാക്കിയെടുക്കാനാണ് പമ്പുകള്‍ ഉപയോഗിക്കുന്നത്. ഒന്നാം വെള്ളപ്പൊക്കത്തില്‍ തന്നെ ആലപ്പുള ചങ്ങനാശേരി ഗതാഗതം നിര്‍ത്തി വച്ചിരുന്നു. ആലപ്പുഴ- ചങ്ങനാശേരി റോഡിലെ നസ്രത്ത് ജംങ്ഷന്‍, മങ്കൊമ്പ് എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ വലിയ പമ്പുകള്‍ ഉപയോഗിച്ച് പമ്പിങ് പുരോഗമിക്കുകയാണ്.

ഇതേ രീതിയില്‍ പമ്പിങ് നടത്തി വെള്ളം വറ്റിച്ചാല്‍ 2 ദിവസത്തിനകം ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിക്ക് നേരിട്ട് ബസുകള്‍ ഓടിത്തുടങ്ങാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൈനകരി ഭാഗം ഇപ്പോഴും വെള്ളക്കെട്ടാണ്. നിലവില്‍ ചങ്ങനാശേരിയില്‍ നിന്നും പള്ളിക്കൂട്ടുമ്മ വരെയും ആലപ്പുഴയില്‍ നിന്നുള്ള ബസുകള്‍ കൈനകരി ജങ്ഷന്‍ വരെയുമാണ് സര്‍വീസ് നടത്തുന്നത്.

a566ad8c

പൂപ്പള്ളി കഞ്ഞിപ്പാടം ചമ്പക്കുളം വഴിക്കും രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അമ്പലപ്പുഴ തിരുവല്ല റൂട്ടിലെ ഗതാഗതം നേരത്തെ തന്നെ പുനസ്ഥാപിച്ചിരുന്നു. ഇവിടെ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

English summary
water motor pump used to drain water from flooded areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X