Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ വെന്തുരുകുന്നു; 38 ഡിഗ്രീ സെല്‍ഷ്യസ് ചൂട്, വേനല്‍ മഴ എന്നുവരും?

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൂട് കനക്കുന്നു. കഴിഞ്ഞ ദിവസം 38 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്. വേനല്‍ കടുത്ത ശേഷം ജില്ലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വേനല്‍ മഴ എത്രയും പെട്ടെന്ന് വരണമെന്നാണ് ജില്ലയിലുള്ളര്‍ പ്രാര്‍ത്ഥിക്കുന്നത്. തൈക്കാട്ടുശേരിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തത്. താരതമ്യേന ചേര്‍ത്തലയിലാണ് ഏറ്റവും കുറവ് താപനില റിപ്പോര്‍ട്ട് ചെയ്തത്.

കരുമാടി 36.1, കായംകുളം 36.3, നൂറനാട് 35.9 എന്നിങ്ങനെയാണു താപനില. അതേസമയം, തെക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കനത്ത ചൂടില്‍ വെന്തുരുകുന്ന ജില്ലയ്ക്കു വേനല്‍മഴ ആശ്വാസമാകും. ആലപ്പുഴ ജില്ലയില്‍ മാര്‍ച്ച് 1 മുതല്‍ ഇന്നലെ വരെ ലഭിക്കേണ്ട മഴയില്‍ 41 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

alappuzha

ഇതിനിടെ, ജില്ലയിലെ ചൂടിന്റെ സ്ഥിതിയും ജലക്ഷാമ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന് അറിയിച്ചിരുന്നു ചൂടിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് പ്രധാന ചര്‍ച്ചാവിഷയം. ജലക്ഷാമത്തിന്റെ സാധ്യതയും മുന്നില്‍ കാണും. ജില്ലയില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ ജലക്ഷാമവും നേരിടുന്നുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രീ സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രീ സെല്‍ഷ്യസ് തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ 38 ഡിഗ്രീ സെല്‍ഷ്യസ് കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ 37 ഡിഗ്രീ സെല്‍ഷ്യസ് വരെയും ( സാധാരണയെക്കാള്‍ 2 ഡിഗ്രീ സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രീ സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിനിടെ, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഏപ്രില്‍ 19 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 2023 ഏപ്രില്‍ 21 മുതല്‍ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+