ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐസകിന്റെ ആലപ്പുഴയിൽ സിപിഎമ്മിന് കാലിടറും? അവസാന ലാപ്പിലെ കണക്ക് കൂട്ടൽ ഇങ്ങനെ

Google Oneindia Malayalam News

ആലപ്പുഴ; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മിന്നും പ്രകടനം കാഴ്ച വെച്ച ജില്ലയായിരുന്നു ആലപ്പുഴ. ആകെയുള്ള 9 ൽ 8 മണ്ഡലങ്ങളും പിടിച്ചായിരുന്നു ഇടതുമുന്നണി വിജയിച്ചത്. സമാന വിജയം ഇക്കുറിയും ആവർത്തിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ട്.

അല്‍പ്പം കടുപ്പിച്ച് ഉണ്ണി മുകുന്ദന്‍; സന്തോഷ് കീഴാറ്റൂരിന് പൊള്ളിയോ... പ്രതികരണവുമായി താരംഅല്‍പ്പം കടുപ്പിച്ച് ഉണ്ണി മുകുന്ദന്‍; സന്തോഷ് കീഴാറ്റൂരിന് പൊള്ളിയോ... പ്രതികരണവുമായി താരം

എന്നാൽ പാർട്ടിയിലെ ഭിന്നതകളും തിരഞ്ഞെടുപ്പിലെ മുതിർന്ന നേതാക്കളുടെ അഭാവവുമെല്ലാം തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ തോമസ് ഐസകിന്റെ ആലപ്പുഴയിലും സിപിഎമ്മിന് കാലിടറുമോയെന്ന ആശങ്കയും ശക്തമാണ്.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

 2011 മുതൽ

2011 മുതൽ

2011 മുതൽ തോമസ് ഐസക് പ്രതീനിധീകരിക്കുന്ന മണ്ഡലമാണ് ആലപ്പുഴ. 2011ലെ തെരഞ്ഞെടുപ്പിൽ 75,857 വോട്ടുകൾക്കായിരുന്നു ഐസക് ഇവിടെ നിന്ന് വിജയിച്ചത്. 2016 ലെ രണ്ടാം അങ്കത്തിൽ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടായിരുന്നു ഐസകിന്റെ വിജയം. 83,211 വോട്ടാണ് കിട്ടിയത്,31,032 വോട്ടിന്റെ ഭൂരിപക്ഷം.

 മാറ്റി നിർത്തി

മാറ്റി നിർത്തി

ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53.29 ശതമാനമാണ് ഐസകിന് ലഭിച്ചത്. യുഡിഎഫിന് ലഭിച്ചതാകട്ടെ 33. 42 ശതമാനവും. ആലപ്പുഴ നിലനിർത്താൻ മൂന്നാം അങ്കത്തിന് ഐസക് തന്നെ ഇറങ്ങുമെന്ന് പ്രവർത്തകർ ഉറപ്പിച്ചിരിക്കവേയായിരുന്നു ഞെട്ടിച്ച് കൊണ്ട് രണ്ട് ടേം പൂർത്തിയാക്കിയ നേതാക്കളെ മാറ്റി നിർത്തുമെന്ന പാർട്ടി തിരുമാനം.

 ഐസകിന്റെ വ്യക്തിബന്ധങ്ങൾ

ഐസകിന്റെ വ്യക്തിബന്ധങ്ങൾ

ആദ്യഘട്ടത്തിൽ കടുത്ത എതിർപ്പുകളായിരുന്നു സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നത്. തോമസ് ഐസകിന്റെ വ്യക്തിബന്ധങ്ങൾ കൊണ്ട് കൂടിയാണ് സിപിഎം ഇവിടെ വിജയിച്ച് കയറിയതെന്നിരിക്കെ തിരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചത്.

 തീരദേശ മേഖലയിൽ

തീരദേശ മേഖലയിൽ

എതിർപ്പുകൾ മറികടന്ന് മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജനെയാണ് സിപിഎം ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ധീവര സമുദായാംഗമായ ചിത്തരഞ്ജനു മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ആലപ്പുഴ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയുമെന്നതായിരുന്നു സിപിഎം പ്രതീക്ഷ.

 5000 വോട്ടിന്റെ ഭൂരിപക്ഷം

5000 വോട്ടിന്റെ ഭൂരിപക്ഷം

മത്സരിക്കുന്നില്ലേങ്കിലും ചിത്തരഞ്ജനുവേണ്ടി മുഴുവന്‍ സമയവും വോട്ടുചോദിക്കാന്‍ ഐസക്ക് മുന്‍പന്തിയിലുണ്ടായിരുന്നു. ജയിക്കാന്‍ അതുമാത്രം മതിയെന്നാണ് ഇടത് സ്ഥാനാർത്ഥിയും പറയുന്നത്. കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുസ്ഥാനാർത്ഥിയുടെ പ്രതീക്ഷ.

 തീരദേശ മേഖലയിൽ

തീരദേശ മേഖലയിൽ

ഇങ്ങനെയൊക്കെ ആണെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇത്തവണ കടുത്ത മത്സരമാണ് കാഴ്ച വെച്ചതെന്ന് സിപിഎമ്മും സമ്മതിക്കുന്നു. മുൻഎംപിയും സിപിഎം നേതാവുമായിരുന്ന ഡോ കെഎസ് മനോജാണ് യുഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങിയത്. ലത്തീന്‍ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയിലടക്കം ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചാൽ ആലപ്പുഴയിൽ ഇക്കുറി അട്ടിമറി നടക്കും.

 നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷത്തിനെങ്കിലും മണ്ഡലത്തിൽ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ് നേതാക്കൾ. അതേസമയം തോമസ് സജീവ പ്രചരണത്തിനിറങ്ങിയിട്ടും ചിത്തരഞ്ജന് മണ്ഡലത്തിൽ ജയിക്കാൻ സാധിച്ചില്ലേങ്കിൽ ഐസകിന് ഇവിടെ പഴികേൾക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.

 'എൽഡിഎഫ് സ്ഥാനാർത്ഥിയായ മരുമകൾക്ക് വേണ്ടി പ്രവർത്തിച്ചു';മുഹമ്മദാലിക്കെതിരെ പടയൊരുക്കം 'എൽഡിഎഫ് സ്ഥാനാർത്ഥിയായ മരുമകൾക്ക് വേണ്ടി പ്രവർത്തിച്ചു';മുഹമ്മദാലിക്കെതിരെ പടയൊരുക്കം

 'നല്ല ഭൂരിപക്ഷം ലഭിക്കും, നിലമ്പൂർ തിരിച്ച് പിടിക്കും', അവസാന അഭിമുഖത്തിൽ വിവി പ്രകാശ് 'നല്ല ഭൂരിപക്ഷം ലഭിക്കും, നിലമ്പൂർ തിരിച്ച് പിടിക്കും', അവസാന അഭിമുഖത്തിൽ വിവി പ്രകാശ്

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

English summary
Will CPM able to maintain alappuzha constituency, these are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X