ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി വീട്ടില്‍ കയറി മര്‍ദ്ദിച്ചു: വീട്ടമ്മയുടെ പരാതി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വീടിന്റെ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. കണ്ടല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ബിനു ഭവനില്‍ സി.പ്രസന്നയാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും മകനെതിരെ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തി ഇതു പിന്‍വലിപ്പിച്ചെന്നും ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ഗുരുഗ്രാം കൊലപാതകം: പ്രതിയുടെ ആത്മീയ ഗൂരുവിനെ തപ്പി പോലീസ്, മുറിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

പ്രസന്നയുടെ വീടിന്റെ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ 2 ന് എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയും അയല്‍വാസിയുമായ എ.അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി മര്‍ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, സ്‌റ്റേഷനിലേക്കു വിളിപ്പിച്ചപ്പോള്‍, പ്രതികളില്‍നിന്നു തന്റെ മകനെതിരെ പൊലീസ് പരാതി എഴുതി വാങ്ങിയെന്നാണു പ്രസന്നയുടെ പരാതി.

alappuzha-map

പരാതി പിന്‍വലിച്ചില്ലെങ്കില്‍ മകനെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചു. അസഭ്യം പറഞ്ഞെന്ന പരാതി മാത്രമാണു ലഭിച്ചതെന്നു കനകക്കുന്ന് എസ്‌ഐ ജി.സുരേഷ് കുമാര്‍ പറഞ്ഞു. ഇരുകൂട്ടരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിട്ടതാണെന്നും മകനെതിരെ കള്ളക്കേസ് എടുക്കുമെന്നു പറഞ്ഞതില്‍ വാസ്തവമില്ലെന്നും എസ്‌ഐ പറഞ്ഞു

English summary
woman file complaint over NGO union secratary attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X