ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനം കയറി ചെല്ലാന്‍ പറ്റാത്ത സ്ഥലത്ത് അത്യാഹിതം: ആംബുലന്‍സ് ന‍ഴ്സിംഗ് സ്റ്റാഫ് പ്രസവമെടുത്തു

  • By Desk
Google Oneindia Malayalam News

കായംകുളം: 15 മിനുറ്റ് കൊണ്ട് 20 കിലോമീറ്റര്‍ താണ്ടി, പിന്നെ വാഹനം കടന്നു ചെല്ലാത്ത അര കിലോമീറ്റര്‍. അപകടം ഒ‍ഴിവാക്കാന്‍ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് തന്നെ വീട്ടില്‍വെച്ച് പ്രസവമെടുത്തു. സുഖ പ്രസവം നടന്നതോടെ അമ്മയും ആരോഗ്യത്തോടെയാണുള്ളത്. . കായംകുളം കാക്കനാട് സ്വദേശികളായ രാജ്‌കുമാറിന്‍റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടർന്നാണ് അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടത്.

എന്നാല്‍ വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസും ഡെലിവറി കിറ്റുമായി അവിടെയെത്തുകയും വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കുകുകയും ആയിരുന്നു. ശേഷം പൊക്കിൾ കൊടി മുറിച്ച് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി. തുടര്‍ന്ന് കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് യുഎൻ സംസ്ഥാന പ്രസിഡന്‍റുമായ ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അഭിനന്ദനങ്ങൾ സോനാ രാജൻ & മനു വർഗ്ഗീസ്

baby-newborn-29

108 ആംബുലൻസിന്റെ നെറുകയിൽ ഒരു പൊൻ തൂവൽ കൂടി 20/2019 വൈകിട്ട് 7.40നു നൂറനാട് ലെപ്രോസി സനറ്റോറിയം കേന്ദ്രീകരിച്ചു സർവിസ് നടത്തുന്ന 108 സർവ്വീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചു 20km ദൂരെയുള്ള കായംകുളം കാക്കനാട് സ്വദേശികളായ രാജ്‌കുമാറിന്റെ ഭാര്യ സുനിതക്ക് പ്രസവ വേദനയെ തുടർന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ടു.

15 മിനിറ്റ് സമയം കൊണ്ട് 20 KM കവർ ചെയ്തു ആംബുലൻസിന്റെ പൈലറ്റ് മനു വർഗീസ് കാക്കനാട് വീടിനടുത്ത് ആംബുലൻസ് എത്തിക്കാൻ കഴിഞ്ഞെങ്കിലും അര കിലോമീറ്റർ വാഹനം കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായതിനാൽ ആംബുലൻസ് നേഴ്സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വർഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയിൽ അവിടെയെത്തുകയും വണ്ടിയിലേക്ക് സുനിതയെ മാറ്റാൻ കഴിയാത്ത അവസ്ഥയായതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടിൽ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്സ് സോനാരാജൻ പ്രസവം എടുക്കുകുകയും പൊക്കിൾ കോടി കട്ട് ചെയ്ത് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നൽകി 108 ആംബുലൻസിൽ കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.സുനിത ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്.

English summary
woman gave birth to baby with support of nursing staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X