വനിതാ പൊലീസിനെ വെട്ടിയിട്ട ശേഷം തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരൻ, സംഭവം ആലപ്പുഴയിൽ!!
ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറെ പെട്രോളൊഴിച്ചു തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഉദ്യോഗസ്ഥൻ. തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെ (32) ആണു കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിൽ എത്തി ഇടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടുകയും പെട്രോളൊഴിച്ചു തീകൊളുത്തുകയുമായിരുന്നു. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. സൗമ്യ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ പൊലീസ് കേഡറ്റ് ക്യാംപിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് സൗമ്യയെ കൊലപ്പെടുത്തിയത്. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി.

രണ്ടു കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് വിദേശത്താണ്. കാറിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോൾ
ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തിയത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പ്രതിയെ പിടികൂടി
പൊലീസിൽ ഏൽപ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയിൽ വച്ചായിരുന്നു
സംഭവം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications