ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജി സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശം: കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും യുവതി

Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ വീണ്ടും പോലീസിനെ സമീപിച്ച് യുവതി. മന്ത്രിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവതി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മന്ത്രിക്കെതിരെ നേരത്തെ പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയിട്ടുള്ളത്. ഇത്തവണയും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതി വ്യക്തമാക്കി.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നുയൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നു

വിവാദ പരാമർശം

വിവാദ പരാമർശം

ആലപ്പുഴയിൽ വെച്ച് നടത്തിയ ഒരു വാർത്താ സമ്മേളനത്തിനിടെ മന്ത്രി ജി സുധാകരൻ നടത്തിയ വിവാദ പരാമർശത്തിലാണ് പരാതി. മന്ത്രിയുടെ മുൻ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് ഇതോടെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതിയിൽ പോലീസ് കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. യുവതിയുടെ പരാതിയിൽ വസ്തുുതാ അന്വേഷണം ന
ത്തിയത് ആലപ്പുഴ സൌത്ത് പോലീസ് ആയിരുന്നുവെങ്കിലും കേസ് പിന്നീട് അമ്പലപ്പുഴ പോലീസിന് തിരിച്ച് കൈമാറിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരി വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.

വിഭാഗീയതയെന്ന് പാർട്ടി

വിഭാഗീയതയെന്ന് പാർട്ടി

ജി സുധാകരനെതിരെ മന്ത്രിയുടെ മുൻ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകിയ സംഭവത്തിന് പിന്നിൽ വിഭാഗീയതയാണെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദം പുറത്തായതോടെ നേതാക്കളോട് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. പാർട്ടി തലത്തിൽ അനുനയ നീക്കങ്ങളും നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞിരുന്നില്ല.

 സ്റ്റേഷൻ പരിധിയിൽ ആശങ്ക

സ്റ്റേഷൻ പരിധിയിൽ ആശങ്ക

ആലപ്പുഴയിൽ വച്ചുള്ള ഒരു വാർത്താസമ്മേളനത്തിൽ ജി സുധാകരൻ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിതെളിച്ചത്. പ്രസ്തുത സംഭവം നടന്നത് ആലപ്പുഴയിലാണ് എന്നതുകൊണ്ട് കേസന്വേഷണം നടത്തേണ്ടത് ആലപ്പുഴ സൗത്ത് പൊലീസാണെന്നാണ് അമ്പലപ്പുഴ പൊലീസ് ഉന്നയിക്കുന്ന വാദം. ഇക്കാരണം കൊണ്ട് തങ്ങൾക്ക് ലഭിച്ച പരാതി അമ്പലപ്പുഴ പൊലീസ് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ മൊഴിയെടുത്ത് വസ്തുതാ പരിശോധന നടത്തിയ ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് ഈ പരാതി വീണ്ടും അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്.

 കോടതിയിലേക്ക്

കോടതിയിലേക്ക്

വിവാദ പരാമർശത്തിൽ മന്ത്രിക്കെതിരെ നേരത്തെ പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയിട്ടുള്ളത്. ഇത്തവണയും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതി വ്യക്തമാക്കി.

സ്റ്റേഷൻ പരിധിയിൽ ആശങ്ക

സ്റ്റേഷൻ പരിധിയിൽ ആശങ്ക


യുവതിയുടെ പരാതിയിൽ വസ്തുുതാ അന്വേഷണം നടത്തിയത് ആലപ്പുഴ സൌത്ത് പോലീസ് ആയിരുന്നുവെങ്കിലും കേസ് പിന്നീട് അമ്പലപ്പുഴ പോലീസിന് തിരിച്ച് കൈമാറിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരി വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Woman registers complaint against Minister G Sudhakaran over controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X