ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതില്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഭീഷണി, സംഭവം ആലപ്പുഴയില്‍!

  • By Desk
Google Oneindia Malayalam News

ഹരിപ്പാട്: ജനുവരി ഒന്നാം തിയതിയിലെ വര്‍ഗീയ വനിതാമതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുമാരപുരം പഞ്ചായത്ത് ഭരണസമിതിയുടെ ഭീഷണി. മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ മസ്‌ട്രോള്‍ നല്‍കില്ല, പഞ്ചായത്ത് ആനുകൂല്യങ്ങള്‍ നിഷേധിക്കും എന്നിവയാണ് ഭരണസമിതിയുടെ ഭീഷണി. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ ഭരണസമിതിയിലെ ഏതാനും ചില അംഗങ്ങളാണ് തൊഴിലുറപ്പ് തൊഴിലാഴികളെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ പങ്കെടുപ്പിച്ച് വാര്‍ഡ്തലത്തില്‍ വനിതാ മതില്‍ സ്വാഗത സംഘത്തിന്റെ യോഗത്തില്‍ തൊഴിലുറപ്പ് സ്ത്രീകളെ വിളിച്ചു വരുത്തിയിരുന്നു. ഇതില്‍ വനിതാ മതിലില്‍ നിര്‍ബന്ധമായും പങ്കെടുക്കമെന്നാണ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പരിപാടിയാണെന്നും വനിതാ മതിലില്‍ പങ്കുചേരുന്നവരുടെ പേരും വിവരവും സൂക്ഷിക്കുമെന്നും കുമാരപുരം പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം നേതാവ് പറഞ്ഞിരുന്നു.

alappuzhamap-

എന്നാല്‍ ഇതിനെതിരെ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ഡിടിഒ ക്ക് പരാതി കൈമാറിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ക്കെതിരെ ഭീഷണിയുമായി എത്തിയത്. സിപിഎം നിലപാടിനെതിരെ കുമാരപുരം നോര്‍ത്ത്‌സൗത്ത് മണ്ഡലം കമ്മിറ്റികള്‍ ശക്തമായി പ്രതിക്ഷേധിച്ചു. തൊഴിലാളികളെ നിര്‍ബന്ധിച്ച് മതിലില്‍ അണിചേര്‍ത്താല്‍ ശക്തമായി പ്രതിരോധിക്കുവാനും തീരുമാനിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രന്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ.സുധീര്‍, എം.എം ബഷീര്‍, എസ്.വിനോദ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

English summary
woman wall kudumbasree workers under threat of panchayat administrative commity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X