ആലപ്പുഴയില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ വീട് ആക്രമിച്ച തട്ടിക്കൊണ്ടു പോയി. മാന്നാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) ആണ് അക്രമികള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തട്ടിക്കൊണ്ടുപോയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിന്ദു വിദേശത്ത് നിന്നെത്തിയത്. സംഘത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സംശയം.
താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍
യുവതി വിദേശത്ത് നിന്ന് വീട്ടിലെത്തിയത് മുതല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.