ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കൾ: സൂപ്രണ്ട് ഓഫീസ് ബിജെപി ഉപരോധിച്ചു!!

  • By Desk
Google Oneindia Malayalam News

കായംകുളം: കായംകുളം ഗവ. ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിലാണ് കഴിഞ്ഞ ദിവസം പുഴുക്കളെ കണ്ടെത്തിയത്. മുൻപ് പലതവണയും ആശുപത്രി പൈപ്പ് ലൈനിലെ കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലായെങ്കിൽ ബിജെപി കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ഡി.അശ്വനി ദേവ് പറഞ്ഞു.

മൂന്നാറില്‍ മലയിടിഞ്ഞു: കൊച്ചി മധുര ദേശീയപാതിയില്‍ ഗതാഗതം 15 ദിവസം മുടങ്ങും, ഒഴിവായത് വന്‍ദുരന്തം!! മൂന്നാറില്‍ മലയിടിഞ്ഞു: കൊച്ചി മധുര ദേശീയപാതിയില്‍ ഗതാഗതം 15 ദിവസം മുടങ്ങും, ഒഴിവായത് വന്‍ദുരന്തം!!

വെള്ളത്തിലെ പുഴുക്കളുടെ സാന്നിദ്ധ്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. വാർഡിൽ കിടക്കുന്ന കുട്ടികളെ കുളിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഇൗ വെള്ളമാണ് ഉപയോഗിക്കുന്നത്. കുഴൽക്കിണറിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് പൈപ്പിലൂടെയെത്തുന്നത്. നേരത്തെയും വെള്ളത്തിൽ പുഴുക്കളെ കണ്ട സംഭവമുണ്ടായിട്ടുണ്ട്. നഗരത്തിലെ കുടിവെള്ളത്തിൽ നിന്ന് 96 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് അടുത്തിടെയാണ്.

protest-15643

കോളിേഫാം ബാക്ടീരിയ അടങ്ങിയ വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നതെന്ന്കണ്ടെത്തിയിട്ടും ശുദ്ധീകരണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രിയിൽ രോഗികൾക്ക് വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.ഉപരോധത്തിൽ മണ്ഡലം പ്രസിഡന്റെ മഠത്തിൽ ബിജു അദ്ധ്യക്ഷത വഹിച്ചു. പാലമുറ്റത്ത് വിജയകുമാർ, കെ.രാജേഷ് ഉണ്ണിച്ചേത്ത്, കൃഷ്ണകുമാർ രാംദാസ് , രമണിദേവരാജൻ, ഓമന അനിൽ ,ദേവരാജൻ ,രതിഷ് ,പി.കെ സജി എന്നിവർ സംസാരിച്ചു.

English summary
Worms in hospital water, BJP protest at office of Superiendent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X