ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു; 20ഓളം പേര്‍ കഴിച്ചു
ആലപ്പുഴ: ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. ബീച്ച് വനിത ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴു കാണപ്പെട്ടത്. കുടുംബശ്രീയാണ് ആശുപത്രിയിലെ ക്യാന്റീന്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്‍കുന്ന കഞ്ഞിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

ഈ കഞ്ഞി 20 ഓളം പേര്‍ വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് പുഴുവിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ഒരാള്‍ കുടിക്കാനായി കഞ്ഞി എടുത്തപ്പോഴാണ് പുഴിനെ കണ്ടത്. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ക്യാന്റീനില്‍ പരിശോധന നടത്തിയിരുന്നു.
അതേസമയം, കഞ്ഞി കുടിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. പരിശോധനയ്ക്ക് എത്തിയപ്പോള്‍ ക്യാന്റീന്‍ പൂട്ടിയതിനാല്‍ അരിയും മറ്റും പരിശോധിക്കാന്‍ സാധിച്ചില്ല. രാവിലെ ക്യാന്റീന്‍ പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications