ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമൂഹ മാധ്യമങ്ങളിലൂടെ കലാപാഹ്വാനത്തിന് പോസ്റ്റ്; ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

Google Oneindia Malayalam News

തിരുവന്തപുരം; സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലത്ത് യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പോലീസ് ആണ് സെയ്ദ് അലിയെ പിടികൂടിയത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശങ്ങൾ ഇയാൾ പങ്കുവെച്ചതായി കമ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

arrest

ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പെട്രോളിങ്ങിനിടെയാണ് പോസ്റ്റുകൾ ശ്രദ്ധയുൽ പെട്ടത്. ഇയാൾക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ച് വെരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്

അതിനിടെ മത സ്പർദ്ദ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരേയും പ്രചരിപ്പിക്കുന്നവർക്കെതിരേയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർകക്കെതിരേയും കർശനമായ നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

അതേസമയം വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ വർധിച്ച് വരികയാണെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്...
സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

Recommended Video

cmsvideo
എറണാകുളത്തും തിരുവനന്തപുരത്തും പുതിയ 9 ഒമിക്രോണ്‍ കേസുകള്‍ | Oneindia Malayalam

English summary
Young man arrested in Alappuzha for spreading hatred post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X