ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ: ഏറ്റവും വലിയ എംഡിഎംഎ വേട്ട

Google Oneindia Malayalam News

ആലപ്പുഴ: സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ( എം ഡി എം എ )യുമായി എറണാകുളം സ്വദേശി ലിജു പൂച്ചാക്കൽ പോലീസിന്റെയും ജില്ലാ ഡി എ എൻ എസ് എ എഫിന്റെയും നേതൃത്വത്തിൽ പിടികൂടി. മാരകശേഷിയുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എ യാണ് ഇയാളിൽ നിന്നും പിടികുടിയത്. ജില്ലയിൽ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം ഡി എം എ വേട്ടയായിരുന്നു ഇത്. ഈ മയക്ക് മരുന്ന് ഇയാൾക്ക് എത്തിച്ചു കൊടുത്തവരെയും അതിന് കൂട്ടുനിന്നവരെയും കണ്ടെത്തുന്നതിന് നിർദ്ദേശ്ശിച്ചതനുസരിച്ച് പ്രത്യേക സ്വകാഡ് ജില്ലാ ഡി എ എൻ എസ് എ എഫ് ന്റെ നേതൃത്വത്തിൽ രുപികരിച്ചിരുന്നു.

kerala

രഹസ്യവിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡിഎഎൻഎസ്എഎഫ് ടിമും, പൂച്ചാക്കൽ എസ് ഐ ജേക്കബിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘവുമാണ് ഈ കേസ്സിലെ മറ്റൊരു പ്രതിയായയ ശ്രീബാബു - 44 , S/o സുന്ദരൻ , മഠത്തുമ്മുറി, മാവേലിക്കര, ആലപ്പുഴ എന്ന ആളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ ഈ കേസ്സിൽ ആദ്യം അറസ്റ്റിലായ ലിജുവുമായി താൻ ബാംഗ്ളുരിൽ പോയി ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എ വാങ്ങിയെന്നും അടുത്ത സമയങ്ങളിലായി പല തവണഎം ഡി എം എ വാങ്ങാൻ ലിജുവിനോടൊപ്പം പോയിരുന്നതായും ലാഭം കിട്ടുന്ന പൈസ ഷെയർ ചെയ്തിരുന്നുവെന്നും ഇപ്പോൾ അറസ്റ്റിലായ ശ്രീബാബു പറഞ്ഞു.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ളൂരിൽ നിന്നും നേരിട്ട് വാങ്ങി എറണാകുളത്തും ആലപ്പുഴയിലും വിൽക്കാൻ കൊണ്ടുവന്നതണെന്നും ലിജുവാണ് ഇത് നേരിട്ട് വിൽക്കുന്നതെന്നും ലിജു ചിലപ്പോഴൊക്കെ അവിശ്യപ്പെടുപ്പോൾ മാത്രം ഇടപ്പാടുകാർക്ക് തന്റെ മുറിയിൽ വെച്ച് എം ഡി എം എ താൻ കൈമാറ്റം ചെയ്തിട്ടുള്ളതെന്നും പണത്തിന്റെ ഡീലിംഗ് എല്ലാം ലിജുവാണ് ചെയ്യുന്നതെന്നും പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ ഗോപാലകൃഷ്ണൻ, എ എസ് ഐ സാജൻ, ഉദയൻ ഡിഎഎൻഎസ്എഎഫ്- എഎസ്ഐ ജാക്സൺ, സിപി മാരായ അനുപ് ,ജിതിൻ, അബിൻ കുമാർ എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു

English summary
Young man arrested with MDMA in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X