ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്‌ഐയുടെ വീടിന് മുന്നില്‍ യുവാവ് തൂങ്ങമരിച്ച നിലയില്‍; മകളുടെ സഹപാഠി

സൂരജിന്റെ ബൈക്ക് വീടിനടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Google Oneindia Malayalam News
hang

ആലപ്പുഴ: എസ് ഐയുടെ വീടിന് മുന്നില്‍ യുവാവിനെ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് ( 24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയിലെ കുടുംബ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

എസ് ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ് എന്നാണ് വിവരം. ഇന്നലെ രാത്രി സൂരജ് ഇവിടെ എത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം വീട്ടുകാര്‍ സൂജരിനെ തിരിച്ചയച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് എസ് ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്വർണത്തിന് 'ചോക്ലിറ്റിനേക്കാള്‍' വില കുറവ്: 1959 ലെ സ്വർണ ബില്ല് കണ്ട് ഞെട്ടി നെറ്റസണ്‍സ്സ്വർണത്തിന് 'ചോക്ലിറ്റിനേക്കാള്‍' വില കുറവ്: 1959 ലെ സ്വർണ ബില്ല് കണ്ട് ഞെട്ടി നെറ്റസണ്‍സ്

അതേസമയം, കഴിഞ്ഞ ദിവസം മകളെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് കൊല്ലത്ത് ആത്മഹത്യ ചെയ്തിരുന്നു. ചവറ സ്വദേശിയായ അശ്വന്താണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന് പൊലീസ് ക്യാമ്പിലെ അസി. കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

അശ്വന്തില്‍ നിന്ന് വിവരം ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അശ്വന്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരു പ്രണയം; ക്രൂര കൊലയ്ക്ക് ശേഷം മൃതദേഹത്തോട് ഭര്‍ത്താവിന്റെ ലൈംഗികവേഴ്ചഭാര്യയ്ക്ക് മറ്റൊരു പ്രണയം; ക്രൂര കൊലയ്ക്ക് ശേഷം മൃതദേഹത്തോട് ഭര്‍ത്താവിന്റെ ലൈംഗികവേഴ്ച

English summary
Young man hanged in front of SI's house in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X