ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയുടെ ചൊവ്വാ ദോഷം മാറ്റാന്‍ പ്രത്യേക പൂജ; യുവാവ് തട്ടിയത് 2 പവന്‍, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാ ദോഷം മാറ്റാന്‍ പ്രത്യേക പൂജ നടത്തണമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച് രണ്ട് പവന്റെ സ്വര്‍ണമാണ് യുവാവ് കൈക്കലാക്കിയത്. ഇടുക്കി വണ്ടന്‍മേട് തുളസി മന്ദിരത്തില്‍ ശ്യാം കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..

1

മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വേണ്ട; മന്ത്രിമാര്‍ക്ക് നാല് പുത്തന്‍ ഇന്നോവ ക്രിസ്റ്റ കൂടിമൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വേണ്ട; മന്ത്രിമാര്‍ക്ക് നാല് പുത്തന്‍ ഇന്നോവ ക്രിസ്റ്റ കൂടി

അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെയാണ് യുവാവ് യുവതിയുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് വീട്ടുകാരുമായി അടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇയാള്‍ കരുമാടിയിലെ വീട്ടിലെത്തി. വിവാഹത്തിന് തടസമായ ചൊവ്വാ ദോഷം മാറ്റാന്‍ സ്വര്‍ണപാദസരം പൂജിക്കണമെന്ന് പറഞ്ഞു.

2

എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടിഎന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടി

തുടര്‍ന്ന് പാദസരം കൈക്കലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. യുവാവ് പിന്നീട് വരാതായതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി ഇടുക്കിയിലാണെന്ന് കണ്ടെത്തി.

3

'എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു';മരണശേഷം അവയവദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട'എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു';മരണശേഷം അവയവദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട

തുടര്‍ന്ന് കട്ടപ്പനയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാന സ്വഭാവമുള്ള തട്ടിപ്പിന് തിരുവനന്തപുരം ജില്ലയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് സന്തോഷം കുമാര്‍, ജൂനിയര്‍ എസ് ഐ ബാലസുബ്രഹ്മണ്യം, സി പി ഒമാരായ ജോസഫ് ജോയി, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English summary
Young man Held in a case of stealing two pavan by misleading the parents of a young woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X