Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ്; പരിശോധിച്ചപ്പോള്‍ കണ്ടത്

ആലപ്പുഴ: ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച എം ഡി എം എയുമായി യുവാവിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൊട്ടന്‍ചിറ ചെറ്റച്ചല്‍ സ്വദേശിയായ മോനു ( 32 ) ആണ് അറസ്റ്റിലായത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്നലെ രാവിലെയാണ് സംശയാസ്പദമായ രീതിയില്‍ മോനുവിനെ കണ്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തത്. റെയില്‍വെ എസ് ഐ ഷാനിഫ് എച്ച് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് രാസ ലഹരിമരുന്നുമായി രണ്ട് പേര്‍ പിടിയിലായി.

alappuzha

കടുങ്ങല്ലൂര്‍ സ്വദേശികളായ ശ്രീരാഗ് (21 വയസ്സ് ) , രാഹുല്‍ (20 വയസ്സ്) എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 6.4 ഗ്രാം എം ഡി എം എയും, കഞ്ചാവും പിടിച്ചെടുത്തു.

ഇവര്‍ മയക്ക്മരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഉപഭോക്താക്കള്‍ക്കിടയില്‍ 'കീരി രാജു' എന്ന് അറിയപ്പെടുന്ന ശ്രീരാഗ് ഇയാളുടെ ശിങ്കിടികളുടെ കൂടെ ഗോവയില്‍ പോയി അവിടെ നിന്ന് വന്‍തോതില്‍ മയക്ക്മരുന്ന് കടത്തി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തി വരുകയായിരുന്നു. ഗോവയില്‍ 'മങ്കി മാന്‍ ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വിദേശിയില്‍ നിന്നാണ് മയക്ക്മരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തി.

ശ്രീരാഗും കൂട്ടാളികളും അര്‍ദ്ധരാത്രിയോടെ ഏലൂര്‍, പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് മയക്ക്മരുന്ന് വില്‍ക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പേ ലഭിച്ചിരുന്നു. എന്നാല്‍ ഓരോ ദിവസവും വ്യത്യസ്ത വാഹനങ്ങളും വ്യത്യസ്ത സിം കാര്‍ഡുകളും ഉപയോഗിച്ച് മയക്ക്മരുന്ന് ഇടപാട് നടത്തി ഇവര്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ച് നടക്കുകയായിരുന്നു.

തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ ആക്ഷന്‍ ടീം തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും മുപ്പത്തടം കാച്ചപ്പള്ളി റോഡിന് സമീപം അര്‍ദ്ധരാത്രിയോടു കൂടി മയക്കുമരുന്നുമായി എത്തിയ ഇരുവരെയും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പെടുത്തുവാന്‍ ആയത്.

പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍. അജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജസ്റ്റിന്‍, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എന്‍.ഡി.ടോമി, പറവൂര്‍ സര്‍ക്കിള്‍ സിഇഒ ജഗദീഷ് ഒ .എസ്, അമൃത് കരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+