കസേരകൊണ്ട് മുഖം അടിച്ചുതകര്‍ത്തു, ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം: ആലപ്പുഴയില്‍ യുവതിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ ( സൗമ്യ 31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് യേശുദാസിനെ (41) പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ.

വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യേശുദാസ് സൗമ്യയെ കസേരകൊണ്ട് കല്ലുകൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്ത് മാരകമായി പരക്കേറ്റ സൗമ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖത്തേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയാണ് സൗമ്യ. പുന്നപ്ര പുത്തന്‍പുരക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഇപ്പോള്‍ പുന്നപ്ര പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി, ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് നവീന്‍ അറസ്റ്റിലായി. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് കേസില്‍ അറസ്റ്റുണ്ടാകുന്നത്. 2020 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതി ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ യുവതി എഴുതിവച്ച ആത്മഹത്യ കുറിപ്പില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. നവീന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതിയിരുന്നു. അതേസമയം, നവീന്റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം കേസില്‍ അറസ്റ്റുണ്ടായത്.












Click it and Unblock the Notifications