23 വയസിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയില്ല; കൂട്ടുകാരെക്കൂട്ടി മദ്യവില്പനശാല ആക്രമിച്ചു
ചേർത്തല: ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലയില് മദ്യം വാങ്ങാൻ വന്നവരുടെ പ്രായത്തിൽ സംശയം തോന്നിയ ജീവനക്കാർ മദ്യം നൽകുന്നത് നിരസിച്ചതിനെ തുടർന്ന് അഞ്ചംഗ സംഘം മദ്യവിൽപനശാല ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. സംഭവത്തിൽ രണ്ടു ജീവനക്കാർക്കു പരിക്കേറ്റിരുന്നു. ചേർത്തല കോടതി കവലക്കു കിഴക്കുള്ള ബിവറേജസ് വില്പനശാലയിലെ ഷോപ്പ് ഇൻ ചാർജ് ജഗജിത് രഘുവരൻ (39), സെക്യൂരിറ്റി ജീവനക്കാരൻ പ്രവീണ്‍ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ബിവറേജസ് കോർപ്പറേഷന്റെ പ്രീമിയം കൗണ്ടറിൽ സ്കൂൾ കുട്ടികളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ മദ്യത്തിനായി എത്തുകയായിരുന്നു. സംശയം തോന്നിയ ഇവരോട് ജീവനക്കാർ പ്രായം തെളിക്കുന്ന ഏതെങ്കിലും സർട്ടിഫിക്കറ്റ് ചോദിച്ചു.

എന്നാൽ പ്രായം തെളിക്കുന്ന ഒരു സർട്ടിഫിക്കറ്റും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 23 വയസിനു താഴെയുളളവർക്കു മദ്യം നൽകാനാകില്ലെന്നു പറഞ്ഞ് ഇവരെ ജീവനക്കാർ തിരികെ അയക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം മടങ്ങി പോയി പിന്നീട് രണ്ടുമണിക്കൂറിനുശേഷം മൂന്നു പേരെയും കൂട്ടിയെത്തി ജിവനക്കാരെ പുറത്തേക്കു വിളിച്ചശേഷം മദ്യം നിരസിച്ചതിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ർഡ് ചെയ്തു.
More From
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications