ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

23 വയസിനു താ‍ഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയില്ല; കൂട്ടുകാരെക്കൂട്ടി മദ്യവില്‍പനശാല ആക്രമിച്ചു

  • By Desk
Google Oneindia Malayalam News

ചേർത്തല: ബിവറേജസ് കോർപറേഷന്‍റെ ചില്ലറ വിൽപനശാലയില്‍ മദ്യം വാങ്ങാൻ വന്നവരുടെ പ്രായത്തിൽ സംശയം തോന്നിയ ജീവനക്കാർ മദ്യം നൽകുന്നത് നിരസിച്ചതിനെ തുടർന്ന് അഞ്ചംഗ സംഘം മദ്യവിൽപനശാല ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. സംഭവത്തിൽ രണ്ടു ജീവനക്കാർക്കു പരിക്കേറ്റിരുന്നു. ചേർത്തല കോടതി കവലക്കു കിഴക്കുള്ള ബിവറേജസ് വില്പനശാലയിലെ ഷോപ്പ് ഇൻ ചാർജ് ജഗജിത് രഘുവരൻ (39), സെക്യൂരിറ്റി ജീവനക്കാരൻ പ്രവീണ്‍ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാ‍ഴ്ച വൈകിട്ടാണ് സംഭവം. ബിവറേജസ് കോർപ്പറേഷന്‍റെ പ്രീമിയം കൗണ്ടറിൽ സ്കൂൾ കുട്ടികളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ മദ്യത്തിനായി എത്തുകയായിരുന്നു. സംശയം തോന്നിയ ഇവരോട് ജീവനക്കാർ പ്രായം തെളിക്കുന്ന ഏതെങ്കിലും സർട്ടിഫിക്കറ്റ് ചോദിച്ചു.

alappuzha-

എന്നാൽ പ്രായം തെളിക്കുന്ന ഒരു സർട്ടിഫിക്കറ്റും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 23 വയസിനു താഴെയുളളവർക്കു മദ്യം നൽകാനാകില്ലെന്നു പറഞ്ഞ് ഇവരെ ജീവനക്കാർ തിരികെ അയക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം മടങ്ങി പോയി പിന്നീട് രണ്ടുമണിക്കൂറിനുശേഷം മൂന്നു പേരെയും കൂട്ടിയെത്തി ജിവനക്കാരെ പുറത്തേക്കു വിളിച്ചശേഷം മദ്യം നിരസിച്ചതിന്‍റെ പേരിൽ മർദ്ദിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ർഡ് ചെയ്തു.
English summary
youth attacked liiquor shop in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X