കുടിവെള്ളം ചോദിച്ചെത്തി; ദാഹം മാറ്റിയതിന് ശേഷം വയോധികയുടെ മാല തട്ടിപ്പറിച്ച് യുവാക്കള്‍ കടന്നുകളഞ്ഞു
ചെങ്ങന്നൂര്‍: കുടിവെള്ളം ചോദിച്ച് ബൈക്കിലെത്തിയ യുവാക്കള്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞു. വെണ്മണി വാലില്‍ വീട്ടില്‍ കുഞ്ഞുകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഒന്നരപ്പവനോളം തൂക്കമുള്ള മാലയാണ് യുവാക്കള്‍ തട്ടിപ്പറച്ചത്. സംഭവത്തെ തുടര്‍ന്ന് വെണ്മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ചിന്നമ്മ. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ചിന്നമ്മ ഇവര്‍ക്ക് വെള്ളം കോരിക്കൊടുത്തു. ഇത് വാങ്ങി ദാഹം മാറ്റിയതിന് ശേഷം ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടെ മാല കമ്മലില്‍ കുടുങ്ങി ചെവി മുറിയുകയും ചെയ്തിട്ടുണ്ട്.
മുറുവുള്ളതിനാല് ചിന്നമ്മയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പള്‍സര്‍ ബൈക്കിലാണ് മോഷ്ടാക്കള്‍ മാല തട്ടിപ്പറിക്കുന്നതിന് എത്തിയത്. ബൈക്ക് ഓടിച്ചിരുന്ന ആള് ഹെല്‍മെറ്റും പിറകിലിരുന്ന ആള് മാസ്കും ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications