ലോക്ക് ഡൗണില്‍ വ്യാജവാറ്റ് നിര്‍മ്മാണം; ഒളിവിലായിരുന്ന യുവമോര്‍ച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍
ആലപ്പുഴ: വാറ്റ് നിര്‍മ്മാണ കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ല ഉപാധ്യക്ഷന്‍ അനൂപ് എടത്വയാണ് അറസ്റ്റിലായത്. നേരത്തെ വാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിലരെ എടത്വയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ അനൂപിന്റെ സഹോദരനും ഉണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തിന് വേണ്ടി ലഭിച്ച പാസിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് ചാരായം വില്‍പ്പന നടത്തിയത്. കുട്ടനാട് റെസ്‌ക്യു ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതുമറയാക്കിയാണ് വില്‍പ്പന നടത്തിയത്. എടത്വ മുതല്‍ ഹരിപ്പാട് വരെയുള്ള സ്ഥലങ്ങളിലായിരുന്നു ആനൂപും സംഘവും ചാരായം എത്തിച്ചത്.
കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യ ഷാപ്പുകള്‍ അടഞ്ഞുകിടന്നപ്പോള്‍ വ്യാജ വാറ്റ് സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ചാരായം വാറ്റ് ടത്തിയിരുന്നു. എക്‌സൈസ് നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ നിരവധി സംഘങ്ങളെ പിടികൂടിയിരുന്നു.












Click it and Unblock the Notifications