ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശം കടലെടുക്കുന്നു... അധികൃതർ തിരിഞ്ഞു നോക്കുന്നില്ല, കടലിലിറങ്ങി തിരമാലകളില്‍ കിടന്ന് യുവമോർച്ചയുടെ കടലിൽ കിടപ്പ് സമരം!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അധികൃതര്‍തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ച് തിരമാലകളില്‍ കിടന്ന് പ്രതിഷേധം. 'ഞങ്ങള്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ കടലില്‍ കിടപ്പ് സമരം നടത്തിയത്.

<strong>രാഹുൽ ഗാന്ധിക്ക് പിറകെ പടിയിറക്കം, ഹരീഷ് റാവത്ത് എഐസിസി ജനറൽ സെക്രട്ടറി പദമൊഴിഞ്ഞു! </strong>രാഹുൽ ഗാന്ധിക്ക് പിറകെ പടിയിറക്കം, ഹരീഷ് റാവത്ത് എഐസിസി ജനറൽ സെക്രട്ടറി പദമൊഴിഞ്ഞു!

കടലാക്രമണത്തെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന് വെള്ളവും മണ്ണും കയറിയതോടെ ആളുകള്‍ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഇത്രയും രൂക്ഷമായ കടല്‍ഷോഭം ഉണ്ടായിട്ടും സര്‍ക്കാര്‍ നോകുകുത്തിയാകുന്നുവെന്നാണ് ആരോപണം.

Protest

ആലപ്പുഴ ജില്ലയില്‍ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും തീരദേശ മേഖലകളില്‍ എത്തുകയോ, അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാനോ തയ്യാറാകുന്നില്ലെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ സോമന്‍ പറഞ്ഞു. കടലില്‍ കായം കലക്കുന്ന പോലെ കുറെ കല്ലുകള്‍ തീരദേശത്ത് ഇട്ട് കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അഴിമതിയും, തട്ടിപ്പും അവസാനിപ്പിക്കണമെന്നും, തീരദേശ നിവാസികള്‍ക്ക് സംരക്ഷണം നല്‍കാനും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും, സുരക്ഷിത കടല്‍ഭിത്തി നിര്‍മിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം വി ഗോപകുമാര്‍, ജില്ല സെക്രട്ടറി എല്‍ പി ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡി പ്രദീപ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ ശ്രീദേവി വിപിന്‍, വിമല്‍ രവീന്ദ്രന്‍, ജില്ല ജനറല്‍ സെക്രട്ടറി ഹരീഷ് കാട്ടൂര്‍, ജില്ല ഭാരവാഹികളായ അരുണ്‍ അമ്പലപ്പുഴ, ജി ശ്യാം കൃഷ്ണന്‍, എസ് രമേശ്, ജ്യോതി വിജു, ടി സി രഞ്ജിത്ത്, ഷാജി കരുവാറ്റ, വിശ്വ വിജയ്പാല്‍, ഹരിശങ്കര്‍, അരുണിമ, രാജേഷ് ഗ്രാമം, അരോമല്‍, വരുണ്‍ ആലപ്പുഴ, പ്രമോദ് കോടിയാട്ടുകര, സൂരജ് പള്ളിപ്പാട്, ലെജു കുട്ടനാട്, വിജീഷ് അരൂര്‍, സുനീഷ്, സുമിത്ത്, അനൂപ് ചെങ്ങന്നൂര്‍, ശ്യാംജിത്ത്, ദീപു എന്നിവര്‍ നേതൃത്വം നല്‍കി.

English summary
Yuvamorcha protest in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X