ബാംഗ്ലൂര്‍ ഡെയ്സ് നന്നേ പിടിച്ചെന്ന് അല്ലു സിരീഷ്
മികച്ച ചിത്രങ്ങള്‍ ഒരിക്കലും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകില്ലെന്നതിന് സമീപകാലത്ത് മലയാളത്തില്‍ ഏറെ ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ദൃശ്യം, ഹൗ ഓള്‍ഡ് ആര് യു, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയവയെല്ലാം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമെല്ലാം പ്രസംശകള്‍ നേടി മുന്നേറുകയാണ്.
ദൃശ്യത്തിന് ശേഷം ജനപ്രീതിയുടെ കാര്യത്തിലും കളക്ഷന്റെ കാര്യത്തിലും മുന്നിലെത്തിയിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന് ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്സ്. യങ് മൂവിയെന്ന വിശേഷണത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന ഈ ചിത്രം മലയാളികള്‍ മാത്രമല്ല അന്യഭാഷാ സനിമയിലെ പ്രമുഖരില്‍ പലരും കണ്ടുകഴിഞ്ഞു.
ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇക്കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ബാംഗ്ലൂര്‍ ഡെയ്സിലെ അഭിനയത്തിന് നിവിന്‍ പോളിയ്ക്ക് ആന്ധ്രയില്‍ നിന്നുവരെ പ്രശംസ ലഭിച്ചിരിക്കുകയാണ്.

തെലുങ്ക് നടനും നടന് അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരീഷാണ് നിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് കണ്ട് ആകെ സന്തോഷത്തിലാണ് സിരീഷ്, ചിത്രത്തിന്റെ കഥയും താരങ്ങളുമെല്ലാം സിരീഷിന് നന്നേ പിടിച്ചു, പ്രത്യേകിച്ചും നിവിന്‍ പോളിയെ.
സുഗന്ധമാരുതന്‍ പോലെ മനോഹരമായ ചിത്രമെന്നാണ് സിരീഷ് ബാംഗ്ലൂര്‍ ഡെയ്സിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നിരുന്നാലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നിവിന്‍ പോളിയുടെ അഭിനയമാണ്- അല്ലു സിരീഷ് ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്.
ബാംഗ്ലൂര്‍ ഡെയ്സിനെ പ്രശംസിച്ചതിനൊപ്പം മലയാളത്തിലെ ന്യൂജനറേഷന് ചിത്രങ്ങളുടെ ആരാധകനാണ് താനെന്നും സിരീഷ് പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ പുത്തന്‍ സിനിമകളെല്ലാം തനിക്കിഷ്ടമാണെന്ന് സിരീഷ് പറയുന്നു. ഉസ്താദ് ഹോട്ടല്‍, നേരം, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി തുടങ്ങിയ ചിത്രങ്ങളുടെ പേരുകള്‍ താരം എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications