Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ആശുപത്രിയാക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികൾ പ്രതിസന്ധിയിൽ

ചക്കരക്കൽ: കൊവിഡ് ആശുപത്രിയാക്കുന്നതിനായി ഏറ്റെടുത്ത അഞ്ചരക്കണ്ടിയിലെ കണ്ണുർ മെഡിക്കൽ കോളേജിലെ ഇരുന്നൂറോളം ജീവനക്കർ തൊഴിൽ പ്രതിസന്ധിയിൽ. ഇവിടുത്തെ ഇരുന്നു റോളം ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ശുചീകരണ തൊഴിലാളികൾ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് എൻ.ആർ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ തൊഴിൽ നൽകാൻ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും താൽക്കാലിക ഉത്തരവ് ലഭിക്കാത്തതിനാൽ ഈ സൗകര്യം ഉപയോഗിക്കാൻ ജീവനക്കാർക്ക് കഴിയുന്നില്ല. താൽക്കാലികമായി മറ്റു കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധമായവരെ പിന്നീട് തിരിച്ചെടുക്കുമെന്ന കാര്യത്തിൽ മാനേജ്മെൻ്റ് ഉറപ്പു നൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

coronavirus19-1


ഇതു കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് പതിനഞ്ചോളം ശുചീകരണ തൊഴിലാളികൾ.രണ്ടാഴ്ച്ചയായി പ്രതിഷേധ സൂചകമായി നിൽപ്പ് സമരം നടത്തുന്ന ഈ സ്ത്രീ തൊഴിലാളികൾ കൊ വിഡ് കാലത്തെ ദയനീയമായ കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ എട്ടാം തിയ്യതിയാണ് ജില്ലയിലെ കൊ വിഡ് ചികിത്സയ്ക്കായി അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് കലക്ടർ ടി.വി സുഭാഷ് രണ്ടാമതും ഏറ്റെടുക്കുന്നത്. കഴിഞ്ഞ തവണ ഇങ്ങനെ ആശുപത്രി പ്രത്യേക ഉത്തരവിനെ തുടർന്ന് ഏറ്റെടുത്തതിനാൽ നിരവധി തൊഴിലാളികളെയാണ് ആശുപത്രി മാനേജ്മെൻ്റ് പിരിച്ചുവിട്ടത്.ഇതു കാരണം ഇത്തവണ

ഇവിടെയുള്ള ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് എൻ.ആർ.എച്ച്.എം മുഖേനെ താൽക്കാലികമായി ജോലി നൽകുമെന്ന് കലക്ടർവാഗ്ദ്ധാനം ചെയ്തുവെങ്കിലും താൽക്കാലികമായ വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ ആശുപത്രി മാനേജ്മെൻ്റ് തങ്ങൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നാണ് തൊഴിൽ രഹിതരായ ശുചീകരണ തൊഴിലാളികളുടെ പരാതി.
26 ശുചീകരണ തൊഴിലാളികളാണ് അഞ്ചരക്കണ്ടി മെഡിക്കൽ ആശുപത്രിയിലുള്ളത്.കഴിഞ്ഞ 15 വർഷമായി തങ്ങൾക്ക് 360 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നൽകുന്ന ശമ്പളമല്ലാതെ മറ്റൊരു ആനുകുല്യമല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ശുചീകരണ തൊഴിലാളിയും പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ളോയിസ് യുനിയൻ ജില്ലാ കമ്മിറ്റിയംഗവുമായ പി. ബീന പറയുന്നു.

യുനിയൻ ഇടപെട്ടിട്ടും താൽക്കാലികമായി ജോലി ചെയ്യാനുള്ള രേഖാമൂലം അനുമതി നൽകുന്നില്ല. ഇതു കാരണം തങ്ങൾക്ക് ജോലിയും കൂലിയുമില്ലാത്ത അവസ്ഥയാണുള്ളതെന്നും തൊഴിലാളികൾ പറയുന്നു 'ഈ വിഷയത്തിൽ ആശുപത്രി മാനേജ്മെൻ്റിൻ്റെ നിലപാട് തിരുത്താൻ കലക്ടറും ലേബർ ഓഫിസറും തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.കെ റീജ, സി.പി അജിത, പി.ലീന, കെ.പ്രസന്ന, സജിത, ശ്രീജ തുടങ്ങിയ പതിനഞ്ചോളം പേരാണ് പ്രതിഷേധ സമരം നടത്തുന്നത്.അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ നാലും അഞ്ചും നിലകളാണ് കൊവിഡ് ആശുപത്രിയായി ഏറ്റെടുത്തിട്ടുള്ളത് ഇവിടെ സർക്കാർ ഡോക്ടർമാരും നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്.

Recommended Video

cmsvideo
    India announced black fungus as epidemic | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+