Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശ്യാസവും, മദ്യപാനവും: രാജാക്കാട് ആളൊഴിഞ്ഞ സര്‍ക്കാര്‍ ക്വര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം...

രാജാക്കാട്: ഇടുക്കി,രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തായി കിടക്കുന്ന കെട്ടിടങ്ങളാണ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും മദ്യപാനത്തിനും സാമൂഹ്യ വിരുദ്ധര്‍ തിരെഞ്ഞെടുത്തിരിക്കുന്ന ഇടമാണ് ഇന്ന് ഈ ക്വാര്‍ട്ടേഴ്‌സുകള്‍.നിലവില്‍ അധ്യായന വര്‍ഷം അവസാനിച്ച് സ്‌കൂള്‍ പൂട്ടിയതോടെയാണ് അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള സുരക്ഷിത താവളമായി ഇവിടം സാമൂഹ്യ വിരുദ്ധര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

അധ്യാപകര്‍ക്ക് താമസിക്കുന്നതിന് വേണ്ടിയാണ് കെട്ടിടം പണികഴിപ്പിച്ചത്.എന്നാല്‍ കെട്ടിടം വേണ്ടവിധത്തില്‍ സംരക്ഷിക്കാതായതോടെ ഇവിടെ ആള്‍താമസമില്ലാതാകുകയും ചെയ്തു. തുടര്‍ന്ന് കായിക പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിനായി കെട്ടിടം വിട്ടുക്കൊടുത്തെങ്കിലും ഇതും അധികനാള്‍ നിലനിന്നില്ല.ഇതോടെ രാത്രികാലങ്ങളിലും പകല്‍ സമയങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ താവളമായി ഈ കെട്ടിടങ്ങള്‍ മാറുകയായിരുന്നു. നിലവില്‍ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരിക്കുന്ന അവസ്ഥയിലാണ്. മദ്യപ സംഘങ്ങള്‍ കെട്ടിടം കയ്യടക്കിയതോടെ പകല്‍ സമയത്ത് പോലും സമീപത്തുള്ള ഗ്രൗണ്ടിലേയ്ക്ക് കുട്ടികള്‍ക്കടക്കം കയറിചെല്ലുവാന്‍ പറ്റാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

Rajakat quarters

കെട്ടിടം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമായിരിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ച രാജാക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെ നിന്നും പൊതിവില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത ഒരാളെടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതോടെയാണ് കെട്ടിടം നവീകരിക്കുകയോ, പൊളിച്ച് നീക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+