കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണ ഗുരുവിനെ നവോത്ഥാന നായകനായും വിപ്ലവകാരിയും ആക്കുന്നുവെന്ന് അരയകണ്ടി സന്തോഷ്

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ശ്രീനാരായണ ഗുരുവിനെ നവോത്ഥാന നായകനും വിപ്ലവകാരിയായും ചിത്രീകരിക്കുന്ന കാലഘട്ടമാണിന്നെന്നും ഗുരുവിന്റെ ഈശ്വരീയതയെ മാറ്റി നിര്‍ത്തപ്പെടുകയാണെന്നും എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്എന്‍ഡിപി യോഗം രാജാക്കാട് യൂണിയന്‍ സംഘടിപ്പിച്ച രണ്ടാമത് ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് രാജകുമാരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്‍ എന്നതില്‍ മനുഷ്യന് എന്ന വാക്ക് വിസ്മരിക്കപ്പെടുകയാണ്. ഗുരുവിന്റെ ഈശ്വരീയതയെ മാറ്റി നിര്‍ത്തി സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും വിപ്ലവകാരിയുമായി ചിത്രീകരിക്കപ്പെടുന്നു എന്നും അരയകണ്ടി സന്തോഷ് പറഞ്ഞു. ധര്‍മ്മത്തെ വിചാരം ചെയ്യുന്നതിന് വേണ്ടിയാണ് എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. നല്ലരീതിയില്‍ ജീവിച്ച് ഈ കാലഘട്ടത്തിന്റെ സത്യങ്ങളെ തിരിച്ചറിയുന്നതിനും ഇത്തരം ധര്‍മ്മ വിചാര യജ്ഞങ്ങള്‍കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

sndp-

എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി വെള്ളപ്പള്ളി നടേശന്‍ എത്തിയതിന് ശേഷം ശ്രീനാരായണീയ വിശ്വാസികളില്‍ ആത്മീയമായ ഉണര്‍വ്വ് പകര്‍ന്ന് നല്‍കുവാനും ഈശ്വര വിശ്വാസം വളര്‍ത്തെയെടുക്കുന്നതിനും വിചാര യജ്ഞംപോലുള്ള നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സംഘിടിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Arayankandy Santhosh about Sree Narayana Guru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X