• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി; അശ്ലീല ചേഷ്ടകൾ കാട്ടി, തിരുവനന്തപുരത്ത് എഎസ്ഐ അറസ്റ്റിൽ!

  • By Desk

കല്ലമ്പലം : സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എ.എസ്.ഐ നെടുമ്പറമ്പ്, സുജാത മന്ദിരത്തിൽ സുഗുണൻ (53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പീരുമേട് സബ്ജയിലില്‍ റിമാന്റിലായിരുന്ന പ്രതി മരിച്ച സംഭവം; ഏട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം!

സുഗുണൻ യൂണിഫോമിൽ വർക്കല എത്തുകയും അവിടെ നിന്ന് കല്ലമ്പലത്തേക്ക് വന്ന കാർ കൈകാണിച്ച് നിറുത്തി കയറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിനാൽ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് കാർ ഒതുക്കിയതാണെന്നും പറയപ്പെടുന്നു.തുടർന്ന് കാറിൽ കയറിയ സുഗുണൻ യാത്രികരായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല ചേഷ്ടകൾ കാട്ടുകയുമായിരുന്നു.

ആദ്യം പ്രതികരിക്കാതിരുന്ന വനിതകൾ സുഗുണൻ വാഹനത്തിൽ നിന്ന് ഇറങ്ങിയശേഷം പിങ്ക് പട്രോളിംഗ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പൊലീസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസിൽ സ്ത്രീകൾ പരാതിപ്പെടുകയും, ഇവരുടെ മൊഴിയെടുത്ത് ഉടനടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സുഗുണനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

Thiruvananthapuram

English summary
ASI arrested for molesting case in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more