കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോരാളികൾക്ക് ആദരവായി 'വണ്‍ നാഷന്‍ വണ്‍ വോയിസ്' ഗാനം, കൈ കോർത്ത് ഏഷ്യൻ പെയിന്റ്സ്

Google Oneindia Malayalam News

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈ കോര്‍ത്ത് ഏഷ്യന്‍ പെയിന്റ്‌സും. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിനെ പിന്തുണയ്ക്കുന്നതിനായി കൊവിഡ് പോരാളികള്‍ക്കുളള ആദരസൂകമായി സമര്‍പ്പിക്കപ്പെട്ട 'വണ്‍ നാഷന്‍ വണ്‍ വോയിസ്' എന്ന ഗാനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളായിരിക്കുകയാണ് ഏഷ്യന്‍ പെയിന്റ്‌സ്. ഈ ഗാനത്തിൽ നിന്നുളള മുഴുവൻ വരുമാനവും ഏഷ്യൻ പെയിന്റ്സ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

asian paints

''ജയതു ജയതു ഭാരതം വസുദേവ കുടുംബകം'' എന്ന് തുടങ്ങുന്ന ഗാനം ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് ആസോസിയേഷനിലെ 200 ഗായകര്‍ ഒത്തുചേര്‍ന്നാണ് 14 ഭാഷകളിലായി ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൊവിഡ് പോരാളികള്‍ക്ക് വേണ്ടി ഇതാദ്യമായാണ് ഇത്തരത്തിലൊരു കൂറ്റന്‍ ആദരവ്.

asian paints 1

പ്രശസ്ത ഗായകരായ ആശാ ഭോസ്ലെ, അനൂപ് ജലോട്ട, അല്‍ക യാഗ്നിക്, ഹരിഹരന്‍, കൈലാശ് ഖേര്‍, കവിത കൃഷ്ണമൂര്‍ത്തി, കുമാര്‍ സാനു, മഹാലക്ഷ്മി അയ്യര്‍, മനോ, പങ്കജ് ഉദാസ്, എസ്പി ബാലസുബ്രഹ്മണ്യം, ഷാന്‍, സോനു നിഗം, സുധേഷ് ഭോസ്ലെ, സുരേഷ് വാട്കര്‍, ശ്രീനിവാസ്, തലത്ത് അസീസ്, ഉദിത് നാരായണ്‍, ശങ്കര്‍ മഹാദേവന്‍, അടക്കമുളളവരാണ് ഈ ഗാനത്തിന്റെ ഭാഗമായിരിക്കുന്നത്. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ സ്വന്തം വീടുകളില്‍ ഇരുന്ന് തന്നെ റെക്കോര്‍ഡ് ചെയ്തു.

asian paints2

സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന ബ്രാന്‍ഡാണ് ഏഷ്യന്‍ പെയിന്റ്‌സ് എന്ന് എംഡിയും സിഇഒയുമായ അമിത് സിംഗ്ലെ പ്രതികരിച്ചു. ''രാജ്യം വെല്ലുവിളിക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്. രാജ്യത്തെ മനോഹരങ്ങളായ 200 വീടുകളില്‍ നിന്നുളള പ്രശസ്ത കലാകാരന്മാരെ അവതരിപ്പിക്കാനായതില്‍ ഏഷ്യന്‍ പെയിന്റ്‌സ് അഭിമാനിക്കുന്നു. പിഎം കെയേര്‍സ് ഫണ്ടിനെ പിന്തുണയ്ക്കുന്നതിലൂടെ ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയ്ക്ക് രാജ്യത്തെ സഹോദരി-സഹോദരന്മാരെ സഹായിക്കാവുന്നത് തങ്ങളെ ആവേശഭരിതരാക്കുന്നു. 'വണ്‍ നാഷണ്‍ വണ്‍ വോയിസ്' ഒരു ഗാനം മാത്രമല്ല, ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റം കൂടിയാണ്. ഈ മഹാമാരിയെ ഒറ്റക്കെട്ടായി മറികടക്കാന്‍ ഈ ഗാനം കരുത്തേകും എന്ന് തന്നെ കരുതുന്നു'' എന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ പെയിന്റ്‌സ് ഇതിനകം തന്നെ 35 കോടി രൂപ പിഎം കെയേര്‍സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കും സംഭാവന നല്‍കിയിട്ടുളളതാണ്. 'വണ്‍ നാഷന്‍ വണ്‍ വോയിസ്' ഗാനം ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, ഒടിടി, ഡിടിഎച്ച്, വിഒഡി, ആപ്ലിക്കേഷന്‍സ് അടക്കം നൂറോളം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഈ ഗാനത്തില്‍ നിന്നുളള മുഴുവന്‍ വരുമാനവും പിഎം കെയേര്‍സ് ഫണ്ടിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കും. ഹിന്ദി, ബെംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട അടക്കം 14 ഭാഷകളിലായാണ് ഗാനം.

asian paints3

1942ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യന്‍ പെയിന്റ്‌സ് ഇന്ന് ഇന്ത്യയിലെ ഒന്നാമത്തേയും ഏഷ്യയിലെ നാലാമത്തെയും വലിയ പെയിന്റ് കമ്പനിയാണ്. 192.48 ബില്യണ്‍ ആണ് കമ്പനിയുടെ ടേണ്‍ ഓവര്‍. 15 രാജ്യങ്ങളിലായി 26 പെയിന്റ് നിര്‍മ്മാണ സ്ഥാപനങ്ങളാണ് ഏഷ്യന്‍ പെയിന്റ്‌സിനുളളത്. 60 രാജ്യങ്ങളിലായി പരന്ന് കിടക്കുകയാണ് ഏഷ്യന്‍ പെയിന്റ്‌സിന്റെ ഉപഭോക്താക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X