പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തൂർ സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടർ തകർത്ത സംഭവം; മൂന്നാമനും കുടുങ്ങി, സിറുവച്ചൂർ സ്വദേശി പ്രകാശാണ് പിടിയിലായത്

  • By Desk
Google Oneindia Malayalam News

പാലക്കാട്: പുത്തൂർ സിൻഡിക്കേറ്റ് ബാങ്കിന്റെ ATM കൗണ്ടർ തകർത്ത് കവർച്ചാ ശ്രമം നടത്തിയ കേസ്സിൽ ഒളിവിലായിരുന്ന മൂന്നാമനെ തമിഴ്നാട് സേലത്തു നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സേലം , ആത്തൂർ സിറുവച്ചൂർ സ്വദേശി പ്രകാശാണ് പിടിയിലായത്.പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് , സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

<strong>പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല; ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ സാധ്യത!!</strong>പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല; ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ സാധ്യത!!

കഴിഞ്ഞ 19 ന് രാത്രി 11.30 നാണ് കവർച്ചാ ശ്രമം നടന്നത്, സംഭവത്തിനു പിറ്റേന്നു തന്നെ രണ്ടു പേരെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മൂന്നാമനായി നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Palakkad

പാലക്കാട് Dysp G.D. വിജയകുമാറിന്റെ മേൽ നോട്ടത്തിൽ ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, SI. R.രാജേഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, R. വിനീഷ്, R. രാജീദ്, ഡ്രൈവർ Scpo രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്
English summary
ATM theft case in Palakkad, One man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X