Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു: സിഗ്നല്‍ നോക്കാതെ റോഡിലിറങ്ങിയ 115 പേര്‍ അറസ്റ്റില്‍!

ബെംഗളൂരു: ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുപായുന്ന വണ്ടികള്‍ക്ക് പോലീസ് പിഴ ഈടാക്കാറുണ്ട്. അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണിത്. എന്നാല്‍ അതേപോലെ തന്നെ അപകടകരമാണ് സിഗ്നല്‍ നോക്കാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാരും. സിഗ്നല്‍ ചുവപ്പാണോ മഞ്ഞയാണോ എന്നൊന്നും നോക്കാതെ റോഡിലിറങ്ങിയാല്‍ ഓടിവരുന്ന ഏതെങ്കിലും വണ്ടിക്ക് മുന്നില്‍ പെടാന്‍ സാധ്യത ഏറെ.

അങ്ങനെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് പരിപാടിയാണ് ബെംഗളൂരുവില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സിഗ്നല്‍ തെറ്റിച്ച് റോഡ് മുറിച്ചുകടന്ന 115 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസൂര്‍ റോഡിലെ പ്രധാനപ്പെട്ട അപകടമേഘലകളില്‍ നിന്നാണ് മഡിവാള പോലീസ് ഇത്രയും പേരെ കസ്റ്റഡിയില്‍ എടുത്തത്.

bangalore-road

അറസ്റ്റ് ചെയ്ത പലരെയും കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ എത്തി പിഴയടക്കാന്‍ നിര്‍ദേശം നല്‍കി പിടികൂടിയ പലരെയും വിട്ടയച്ചു. അപകട സാധ്യതയുള്ളതും തിരക്കേറിയതുമായ റോഡുകളില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പക്കാന്‍ വേണ്ടിയാണ് പോലീസ് ഈ നീക്കം നടത്തുന്നതെന്ന് ട്രാഫിക് അഡീഷണല്‍ കമ്മീഷണര്‍ സലീം പറഞ്ഞു.

കാല്‍നട യാത്രക്കാര്‍ ശ്രദ്ധിച്ചുവേണം റോഡിലിറങ്ങാന്‍ എന്ന് അനൗണ്‍സ്‌മെന്റ് നടത്തിക്കൊണ്ട് പോലീസ് ജീപ്പ് തിരക്കേറിയ റോഡുകളില്‍ റോന്ത് ചുറ്റുന്നുണ്ട്. ബെംഗളൂരു നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ പെടുന്നത് വര്‍ധിച്ചതോടെയാണ് പോലീസ് ഈ നടപടിക്ക് ഒരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+