കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസില്‍ കയറിയില്ലെങ്കില്‍ തല മൊട്ടയടിക്കുമോ, അതും 12 കുട്ടികളെ?

Google Oneindia Malayalam News

ബെംഗളൂരു: സ്‌കൂള്‍ പ്രവൃത്തിസമയത്ത് ക്ലാസില്‍ കയറാതെ കറങ്ങി നടന്ന 12 കുട്ടികളുടെ തല മൊട്ടയടിച്ചുവിട്ടു. ബെംഗളൂരു വിത്തല്‍ മല്യ റോഡിലുള്ള സെന്റ് ജോസഫ്‌സ് ഇന്ത്യന്‍ ഹൈ സ്‌കൂളിലെ കുട്ടികളെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ മൊട്ടയടിച്ചത്. സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരമാണത്രെ ഈ ശിക്ഷ. 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ ഇങ്ങനെ ശിക്ഷിച്ചത്.

എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇതിന് നല്‍കിയ വിശദീകരണമാണ് രസകരം. കുട്ടികളുടെ തലയില്‍ നിറയെ താരനും പേന്‍ ശല്യവും ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് തങ്ങള്‍ കുട്ടികളുടെ തല മൊട്ടയടിച്ചത് എന്നുമാണ് വാര്‍ഡന്‍ ബ്രദര്‍ കിരണ്‍ പറയുന്നത്. കുട്ടികളിലൊരാളുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കബണ്‍ പാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഇങ്ങനെ പറഞ്ഞത്.

student

എന്താണ് സംഭവിച്ചതെന്ന് കബണ്‍ പാര്‍ക്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളിലെ മറ്റ് കുട്ടികളില്‍ നിന്നും അധികൃതരില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുമെന്ന് സെന്‍ട്രല്‍ ഡി സി പി സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസിന്റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തയ്യാറായിട്ടില്ല.

സമ്പാംഗിരം നഗറില്‍ നിന്നും ബാര്‍ബറെ വരുത്തിയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടികളുടെ തല മൊട്ടയടിപ്പിച്ചത്. ക്ലാസ് നടക്കുന്ന സമയത്ത് കുട്ടികള്‍ മൈതാനത്ത് കറങ്ങി നടന്നതായി മറ്റൊരു കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്. ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കുട്ടികളുടെ രക്ഷകര്‍ത്താക്കളും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതിന് ഇങ്ങനെയാണോ ശിക്ഷിക്കുക എന്നതാണ് ചോദ്യം.

English summary
12 students forcibly tonsured for skipping classes in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X