കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റെന്ന് പറ്റിച്ചു; പെണ്‍കുട്ടി കിണറ്റില്‍ ചാടി

Google Oneindia Malayalam News

ബാംഗ്ലൂര്‍: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റു എന്ന് കള്ളം പറഞ്ഞ ബന്ധുവിന്റ വാക്ക് വിശ്വസിച്ച് പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചു. മകളുടെ റിസള്‍ട്ട് നോക്കി ഫസ്റ്റ് ക്ലാസ് ഉണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കാനായി വീട്ടിലെത്തിയ അച്ഛനും അമ്മയും കണ്ടത് മകളുടെ വിറുങ്ങലിച്ച ജഡം. കര്‍ണാടകയിലെ ബിദാദിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.

ബസവേശ്വര പി യു കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയായ തേജസ്വിനി രാമകൃഷ്ണയ്യയാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷാ ഫലം പുറത്തുവന്ന ഉടന്‍ തേജസ്വിനിയെ അകന്ന ബന്ധത്തിലുള്ള സഹോദരന്‍ വിളിച്ച് പരീക്ഷയില്‍ തോറ്റു എന്ന് പറഞ്ഞു. തേജസ്വിനിയെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ അങ്ങനെ പറഞ്ഞത്.

karnataka

തുടര്‍ന്ന് കുറേ നേരം വിളിച്ചുനോക്കിയെങ്കിലും തേജസ്വിനി ഫോണ്‍ എടുത്തില്ല. തേജസ്വിനിയുടെ അച്ഛന്‍ രാമകൃഷ്ണയ്യയും അമ്മ കുമാരിയും മാര്‍ക്കറ്റില്‍ പാല് വില്‍ക്കാന്‍ പോയതായിരുന്നു. ഇവര്‍ തിരിച്ചുവരുന്ന വഴി മകളുടെ റിസള്‍ട്ട് നോക്കി. ഫസ്റ്റ് ക്ലാസ് ഉണ്ടെന്നറിഞ്ഞ് മകളോട് വിവരം പറയാന്‍ വേണ്ടി ഓടിവരികയായിരുന്നു.

തേജസ്വിനിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ അയല്‍വീടുളില്‍ തിരഞ്ഞു. ഏറെനേരം തിരഞ്ഞ ശേഷമാണ് കിണറ്റില്‍ മരിച്ച നിലയില്‍ മകളെ കണ്ടെത്തിയത്. തേജസ്വിനി ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തേജസ്വിനിയുടെ കണ്ണുകള്‍ രാമകൃഷ്ണയ്യയും കുമാരിയും ദാനം ചെയ്തു. ഞങ്ങള്‍ വളരെയധികം പഠിച്ചവരൊന്നുമല്ല, മകളുടെ പേരില്‍ അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ - അച്ഛനമ്മമാര്‍ പറഞ്ഞു.

English summary
After prank call, 18-yr-old girl jumps into well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X