കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ബിജെപി ക്യാംപില്‍ എന്തുമോയെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ബിജെപിയിലേക്ക് പോവില്ലെന്ന് സച്ചിന്‍ പൈലറ്റ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹം ബിജെപി പാളയത്തില്‍ തന്നെയാണെന്നാണ് അശോക് ഗെലോട്ട് ആരോപിക്കുന്നത്. രാജ്യം കൊവിഡിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമം എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നീക്കം കര്‍ണാടകയില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ്

കോണ്‍ഗ്രസ്-ജെഡിഎസ്


കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വീഴിത്തി അധികാരത്തിലേറിയെങ്കിലും സ്വസ്ഥമായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ ബിഎസ് യദ്യൂപ്പക്ക് സാധിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ വെല്ലുവിളികള്‍ അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നുണ്ട്.

അതൃപ്തി

അതൃപ്തി

മന്ത്രി മോഹവുമായി നടന്ന മുതിർന്ന നേതാക്കളെ അവഗണിച്ച് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും വന്നവര്‍ക്ക് യദ്യൂരപ്പ മന്ത്രിസ്ഥാനം നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണ്. നിരവധി തവണ എംഎൽഎമാരായിരുന്നു ബിജെപി നേതാക്കളെ പോലും യെഡിയൂരപ്പ തഴ‍ഞ്ഞതോടെയാണ് മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തി ഉയർത്തി.

പ്രായം ഉയർത്തിക്കാട്ടി

പ്രായം ഉയർത്തിക്കാട്ടി

മുഖ്യമന്ത്രിയ്ക്കെതിരെ ചേരി തിരിഞ്ഞുള്ള നീക്കങ്ങള്‍ കര്‍ണാടകയില്‍ ശക്തമാണ്. പ്രതിസന്ധി കടുത്തതോടെ മുതിർന്ന നേതാക്കൾ യെദ്യൂരപ്പക്കെതിരെ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. പ്രത്യക്ഷ വിമര്‍ശനം നടത്താതെ യെഡിയൂരപ്പയുടെ പ്രായം ഉയർത്തിക്കാട്ടിയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

മാറി നിൽക്കണം

മാറി നിൽക്കണം

മുഖ്യമന്ത്രിക്ക് 77 വയസ് പൂർത്തിയായെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മാത്രമല്ല യെഡിയൂരപ്പയുടെ മകൻ വിജേന്ദ്രയുടേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സർക്കാരിലെ ഇടപെടലിനെതിരേയും നേതാക്കൾ പരാതി ഉയർത്തി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ നേതാക്കൾ പ്രത്യേക യോഗം ചേർന്ന സാഹചര്യം പോലും ഉണ്ടായി.

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഇതിനിടയിലാണ് കര്‍ണാടകയിലെ ​എംഎല്‍എമാരുടെ പിന്തുണയെ കുറിച്ചുള്ള അവകാശവാദങ്ങളുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയത്. കര്‍ണാടകയിലെ 15 കോണ്‍ഗ്രസ് എം.എല്‍.എമാരുമായി തനിക്ക് ബന്ധമുണ്ടെന്നാണ് സംസ്ഥാനത്തെ ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍ അവകാശപ്പെടുന്നത്.

സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന

സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന

ജനതാദള്‍ സെക്യുലര്‍(ജെഡിഎസ്) കോണ്‍ഗ്രസിലെ ഏതാനും അംഗങ്ങള്‍ ,മുന്‍മുഖ്യമന്ത്രി മന്ത്രി എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവര്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് പുതിയ ബിജെപി നിയമസഭാ കൗണ്‍സില്‍ അംഗമായി ചുമതലയേറ്റ യോഗേശ്വര്‍ പറഞ്ഞതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
ഓപ്പറേഷന്‍ കമല

ഓപ്പറേഷന്‍ കമല

യോഗേശ്വര്‍ പറഞ്ഞതിന്മേല്‍ ഒന്നും കൂടുതലൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ കോണ്‍ഗ്രസിലെ 15 എം.എല്‍.എമാര്‍ ഞാനുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്-നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി മറ്റൊരു ഓപ്പറേഷന്‍ കമലയ്ക്ക് കോപ്പുകൂട്ടുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ചില പരാമര്‍ശങ്ങള്‍

ചില പരാമര്‍ശങ്ങള്‍

എച്ച്ഡി കുമാരസ്വാമി അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യോഗേശ്വറിന്‍റെ അവകാശവാദം. എച്ച്.ഡി കുമാരസ്വാമി യെദിയൂരപ്പ സര്‍ക്കാരിന് പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാല്‍ തന്നെ മനസിലാകില്ലേ. കുമാരസ്വാമിയുടെ തട്ടകമായ രാമനഗര ജില്ലയില്‍ ഡികെ സഹോദരന്മാര്‍ അദ്ദേഹത്തെ ഉപദ്രവിക്കുകായാണെന്നും യോഗേശ്വര്‍ പറഞ്ഞിരുന്നു.

സിദ്ധരാമയ്യ

സിദ്ധരാമയ്യ

എന്നാല്‍ ഇതിനെ പ്രതിരോധിച്ചു കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഉടന്‍ തന്നെ രംഗത്തെത്തി. ബിജെപിയുടെ ഇരുപതോളം എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇന്ത്യാ ടുഡെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസിലേക്ക് എത്തും

കോണ്‍ഗ്രസിലേക്ക് എത്തും

ബിജെപിയില്‍ നിന്നും എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ കമലയുടെ സൂചനകള്‍ ബിജെപി വീണ്ടും പുറത്തെടുത്തതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് രൂക്ഷമാണ്. ഇതിനെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു.

തന്നോട് പറഞ്ഞതായി

തന്നോട് പറഞ്ഞതായി

യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തെറിപ്പിക്കുമെന്ന് യോഗേശ്വര്‍ തന്നോട് പറഞ്ഞതായി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. അതേസമയം, കൊറോണയുടെ മറവില്‍ സംസ്ഥാനത്ത് ചില രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അത് ആര്‍ക്ക് അനുകൂലമാവുമെന്ന കാര്യം മാത്രം ഇതുവരെ വ്യക്തമല്ല.

 രാഹുലും സോണിയയുമാണ് എന്‍റെ നേതാക്കള്‍; പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി ഖുഷ്ബു രാഹുലും സോണിയയുമാണ് എന്‍റെ നേതാക്കള്‍; പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി ഖുഷ്ബു

English summary
20 BJP MLAs in touch with Congress, says Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X