Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം വാങ്ങിയ പണം തിരിച്ചുനല്‍കാമെന്ന് വാദ്ഗാനം;22 കാരിയെ മദ്യാസക്തിയിലുള്ള രണ്ട് പേര്‍ പീഡിപ്പിച്ചു

ബെംഗളുരു: കടംവാങ്ങിയ പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മദ്യപിച്ചെത്തിയ രണ്ട് പേര്‍ 22 കാരിയെ യുവാക്കള്‍ പീഡിപ്പിച്ചു. ബൊമ്മനഹള്ളിയില്‍ 22 കാരിയായ ബിപിഒ ജീവനക്കാരിയെ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറില്‍ വെച്ച്് പേര്‍ പീഡിപ്പിച്ച സംഭവം നടന്ന് ആറ് മാസത്തിനുള്ളിലാണ് സമാനസ്ഥലത്തുവച്ച് യുവതി പീഡിപ്പക്കപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള 22കാരിയെയാണ് മദ്യപിച്ചെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഇവരില്‍ ഒരാളെ യുവതിക്ക് പരിചയമുണ്ട്. ഇയാളെ നേരത്തെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും നേരത്തെ അവിടെ വെച്ച് ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ബൊമ്മനഹള്ളിയിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ലഭിച്ച് ബെംഗളുരുവിലെത്തിയ യുവതി സുഹൃത്തുക്കള്‍ക്കൊപ്പം ഹൊസൂര്‍ മെയിന്‍ റോഡിലാണ് താമസിക്കുന്നത്. ഇവിടെ വെച്ചാണ് പ്രതികളില്‍ ഒരാളായ ദീപകിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ആറ് മാസമായി ഇയാളുമായി പരിചയത്തിലായിരുന്നുവെന്നും അതിനിടെ ഇയാള്‍ പണം കടംവാങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജോലി നഷ്ടമായപ്പോള്‍ ആ പണം തിരികെ ചോദിച്ചതാണ് പീഡനത്തില്‍ അവസാനിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം.

rape

തിങ്കളാഴ്ച രാത്രി പണം ആവശ്യപ്പെട്ട് യുവതി ദീപക്കിനെ വിളിച്ചതോടെ മങ്കമ്മനപാല്യ സര്‍ക്കിളില്‍ എത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ യുവതിയെ പണം നല്‍കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ദീപക്കും പിന്നീട് സുഹൃത്ത് രമേഷും പീഡിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ബോധം തെളിഞ്ഞതോടെ ദീപകിന്റെയും സുഹൃത്തിന്റെ കണ്ണുവെട്ടിച്ചാണ് സ്റ്റേഷനിലെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. രാവിലെ ഏഴ് മണിയോടെ ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി പരാതി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ഡിസിപി എം ബി ബൊറാലിംഗയ്യ സ്ഥിരീകരിച്ചു. യുവതിയുള്‍പ്പെടെ മൂവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരിക്ക് പുറത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പ്രതികള്‍ നല്‍കുന്ന വിശദീകരണം. ആ സമയത്ത് രവി എന്നുപേരുള്ള ഒരാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയും നടപടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+