മൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചു
ബെംഗളൂരു: മൃഗങ്ങള്‍ക്കു നേരെയുളള ക്രൂരത ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. ബെംഗളൂരുവില്‍ 25 ഓളം നായ്ക്കളെ എട്ടടിയിലധികം താഴ്ച്ചയുള്ള കുഴിയിലിട്ട് ജീവനോടെ കത്തിച്ചതായി കണ്ടെത്തി. ബെംഗളൂവിലെ അമൃതനഗറിലാണ് പൈശാചിക സംഭവം. നായ്ക്കളുടെ കൂട്ടക്കുരുതിയെ കുറിച്ച് മൃഗക്ഷേമ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്സിനു (പി എഫ് എ) വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
പി എഫ് എ വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കു 24 നായക്കളും ചത്തിരുന്നു .ഒന്നിനെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ആരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമല്ലെന്ന് പി എഫ് എ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദില്‍ അഞ്ച് കുട്ടികള്‍ ചേര്‍ന്ന് മൂന്നു നായ്ക്കുട്ടികളെ ജീവനോടെ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചെന്നെെയും സമാന സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. പട്ടിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞതിന് രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവില്‍ തെരുവുനായക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കോര്പ്പറേഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications