കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചു

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: മൃഗങ്ങള്‍ക്കു നേരെയുളള ക്രൂരത ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. ബെംഗളൂരുവില്‍ 25 ഓളം നായ്ക്കളെ എട്ടടിയിലധികം താഴ്ച്ചയുള്ള കുഴിയിലിട്ട് ജീവനോടെ കത്തിച്ചതായി കണ്ടെത്തി. ബെംഗളൂവിലെ അമൃതനഗറിലാണ് പൈശാചിക സംഭവം. നായ്ക്കളുടെ കൂട്ടക്കുരുതിയെ കുറിച്ച് മൃഗക്ഷേമ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിനു (പി എഫ് എ) വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

പി എഫ് എ വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കു 24 നായക്കളും ചത്തിരുന്നു .ഒന്നിനെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ആരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമല്ലെന്ന് പി എഫ് എ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദില്‍ അഞ്ച് കുട്ടികള്‍ ചേര്‍ന്ന് മൂന്നു നായ്ക്കുട്ടികളെ ജീവനോടെ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പി</a><a href= എഫ് എ സെന്ററില്‍ വരൂ; മനുഷ്യത്വം എന്താണെന്നു കാണാം!!!" title="പി എഫ് എ സെന്ററില്‍ വരൂ; മനുഷ്യത്വം എന്താണെന്നു കാണാം!!!" />പി എഫ് എ സെന്ററില്‍ വരൂ; മനുഷ്യത്വം എന്താണെന്നു കാണാം!!!

18-1453092210-dog2

ചെന്നെെയും സമാന സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. പട്ടിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞതിന് രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവില്‍ തെരുവുനായക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല.

കര്‍ണ്ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തുകര്‍ണ്ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു

English summary
Twenty five dogs were buried alive in a eight feet deep pit in Amruth Nagar in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X