ബെംഗളൂരു: സ്ത്രീകളുടെ സ്വിമ്മിങ് പൂള്‍ രംഗങ്ങള്‍ പകര്‍ത്തിയ ഒമാന്‍ സ്വദേശികള്‍ പിടിയില്‍
ബെംഗളൂരു: സ്ത്രീകളുടെ സ്വിമ്മിങ് പൂള്‍ രംഗങ്ങള്‍ പകര്‍ത്തിയ ഒമാന്‍ സ്വദേശികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഇവര്‍ മൂന്ന് പേരും സഹോദരങ്ങളാണ്. ശനിയാഴ്ച വൈകുനേരമാണ് സംഭവം നടക്കുന്നത്.
മുഹമ്മദ് സലൈന്‍(26), അല്‍ ഗുഫൈലി(32), അല്‍ മഹ്‌റാദി അബ്ദുള്ള(26) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഡൊമല്ലൂരിലെ അപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സഹോദരന്മാര്‍ ചേര്‍ന്ന് സ്ത്രീകളുടെ സ്വിമ്മിങ് പൂള്‍ രംഗങ്ങള്‍ പകര്‍ത്തിയത്.

മണിപാല്‍ ആശുപത്രിയിലേക്ക് അമ്മയുമായി ചികിത്സയ്ക്ക് എത്തിയതാണ് യുവാക്കള്‍. താമസത്തിനായി ബെംഗളൂരുവിലെ ഡൊമ്മലൂരില്‍ എടുത്ത അപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം നടക്കുന്നത്. സ്ത്രീകള്‍ സ്വിമ്മിങ് ഡ്രസ്സില്‍ പൂളില്‍ നില്‍ക്കുന്നത് യുവാക്കള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അപാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ എയര്‍പോര്‍ട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications