പെണ്‍കുട്ടിയോടുള്ള ദേഷ്യത്തിന് വസ്ത്രം മോഷ്ടിച്ചു
ബാംഗ്ലൂര്‍: അസഭ്യം പറഞ്ഞ യുവാക്കളോട് പ്രതികരിച്ച പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തട്ടിയെടുത്ത് അക്രമികള്‍ രക്ഷപ്പെട്ടു. ടുമുകൂരിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്ന പെണ്‍കുട്ടിയെയാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് അപമനാനിച്ചത്.
പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവാക്കളോട് അതേ നാണയത്തില്‍ പെണ്‍കുട്ടുിയും തിരിച്ചടിച്ചു. കുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് സംഭവം നടക്കുന്നത്. മാതാപിതാക്കള്‍ ഈ സമയം വീട്ടിലില്ലായിരുന്നു.പല ദിവസങ്ങളിലും പെണ്‍കുട്ടിയോട് യുവാക്കള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നതായും ആരോപണമുണ്ട്.

പെണ്‍കുട്ടിയുടെ പ്രതികരണം യുവാക്കളെ വീണ്ടും അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു. വീട്ടില്‍ കഴുകിയിട്ടിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഇവര്‍ നശിപ്പിച്ചു. അതിന് ശേഷം കൈയ്യില്‍ കിട്ടിയ കുറേ വസ്ത്രങ്ങളുമായി ഓടിപ്പോയി.
ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ പറഞ്ഞത്. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിയ്ക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് അഞ്ച് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു












Click it and Unblock the Notifications