കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗ്‌ളൂരു സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്; കോണ്‍ഗ്രസ് കേര്‍പ്പറേറ്ററുടെ ഭര്‍ത്താവും പിടിയില്‍

Google Oneindia Malayalam News

ബെംഗ്‌ളൂരു: കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗ്‌ളൂരുവില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ 60 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം 206 ആയി.

പുതുതായി അറസ്റ്റ് ചെയ്യപ്പെട്ട 60 പേരില്‍ നാഗ്വാര വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ ഭര്‍ത്താവ് കലീം പാഷയും ഉള്‍പ്പെടുന്നു. പാഷക്ക് കോണ്‍ഗ്രസുമായും എസ്ഡിപിയുമായും അടുത്ത രാഷ്ടീയ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

bangaluru

Recommended Video

cmsvideo
Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam

ഓഗസ്റ്റ് 11 നായിരുന്നു സംഘര്‍ഷത്തിന് തുടക്കം. ശ്രീനിവാസ് മൂര്‍ത്തിയുടെ വസതിയോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. കലാപകാരികള്‍ പ്രദേശത്തുണ്ടായിരുന്നു വാഹനങ്ങള്‍ കത്തിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുമുണ്ട്. പിന്നീലെ പൊലീസെത്തി ലാത്തി വീശുകുയും കണ്ണീര്‍ വാതകം പ്രയോഗിച്ചുക്കുയുമായിരുന്നു.

സംഭവം നടന്ന ദിവസം തന്നെ പൊലീസ് 110 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും കലാപത്തില്‍ 2 മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് സംഘര്‍ഷം.

ഡിഎച്ച് ഹള്ളി, കെച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. പിന്നാലെ
കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

ഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനുംഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനും

English summary
60 more people Arrested in bengaluru riot and Congress corporator husband is one among the 60
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X