കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ 73% ആളുകളും സ്റ്റീല്‍ ബ്രിഡ്ജ് ആവശ്യപ്പെടുന്നവരാണെന്ന് മുഖ്യമന്ത്രി

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ സ്റ്റീല്‍ മേല്‍പാലം നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതികരിച്ചിട്ടും 73% ബെംഗളൂരുകാര്‍ മേല്‍പാലം ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

സ്റ്റീല്‍ മേല്‍പാലം പണിയുന്നതിനോട് 73% ബെംഗളൂരുകാരും യോജിക്കുന്നതായി അറിയിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച 8000 ത്തിലധികം ആളുകളാണ് മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം അറിയിച്ചത്. ജില്ലയിലെ നാല് ഭാഗത്തു നിന്നും കുട്ടികളും മുതിര്‍ന്നവും സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

 siddaramaiah8

1800 കോടിയുടെ സ്റ്റീല്‍ മേല്‍പാലം പണിയുന്നതിനായി 800 ലധികം മരണങ്ങളാണ് മുറിച്ച് മാറ്റുന്നത്. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് മേല്‍പാലം നിര്‍മ്മിക്കുന്നത്. 6.7 കിലോമീറ്റര്‍ ദൈ്യര്‍ഘ്യമുള്ള പാലം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പാലം നിര്‍മ്മിക്കുന്നതോടെ വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയുമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ 800 ലധികം മരങ്ങള്‍ മുറിച്ച് പാലം പണിയുന്നത് പരിസ്ഥിതിയ്ക്ക് ദോഷം വരുത്തും എന്നാണ് ജനങ്ങളുടെ അഭിപ്രായം.

English summary
The big steel bridge that Bengaluru does not want will be built, Karnataka Chief Minister Siddaramaiah has insisted, unfazed by protests that have included thousands of people spending last Sunday forming human chains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X