സ്‌കൂള്‍ മാനേജ്‌മെന്റ് ഹാള്‍ ടിക്കറ്റ് നല്‍കിയില്ല, 75 കുട്ടികള്‍ പരീക്ഷ എഴുതിയില്ല
ബെംഗളൂരു: നാഗവാരയിലെ സ്വാമി വിവേകാനന്ദ സ്‌കൂളിലെ 75 വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ബുധനാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. എന്നാല്‍ ഹാള്‍ ടിക്കറ്റുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയത്.
ഹാള്‍ ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ നിന്നും മുദ്രാവാക്യം വിളിക്കലും പ്രശ്‌നങ്ങളും നടന്നു. സ്‌കൂളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ സെക്രട്ടറി സ്ഥലത്തിലെന്നാണ് അറിയാന്‍ സാധിച്ചത്.

പരീക്ഷ തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ഫീസ് അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഫീസ് അടയ്ക്കാത്ത കുട്ടികള്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കില്ല എന്നും പറഞ്ഞിരുന്നു. ഫീസ് കൃത്യമായി എല്ലാ കുട്ടികളും അടച്ചിട്ടും പരീക്ഷാ ദിവസം ഹാള്‍ ടിക്കറ്റ് കിട്ടിയില്ല.
പരീക്ഷയെഴുതാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. കുട്ടികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്താത്തത് കൊണ്ടാണോ ഹാള്‍ ടിക്കറ്റ് ലഭിക്കാതെ പോയത് എന്ന് വ്യക്തമല്ല. പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. മാനേജ്‌മെന്റ് പ്രശനത്തില്‍ തങ്ങളുടെ ഒരു വര്‍ഷം നഷ്ടപ്പെടും എന്ന ഭയത്തിലാണ് കുട്ടികള്‍.












Click it and Unblock the Notifications