കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനി പടരുന്നു; ബാംഗ്ലൂര്‍ 95% ക്ലീന്‍ എന്ന് ബിബിഎംപി!!

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒരു മണിക്കൂറെങ്കിലും ബാംഗ്ലൂര്‍ റോഡുകളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും കാണാം റോഡരികില്‍ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ചവറ്റുകൂനകള്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പിടിമുറുക്കിക്കഴിഞ്ഞു. കെ ആര്‍ പുരയിലെ അനന്ത് പുരയില്‍ അടുപ്പിച്ച് അറുപതോളം വീടുകളിലാണ് ഡെങ്കിപ്പനിയെന്ന് സംശയമുള്ളത്. മണിപ്പാല്‍ ആശുപത്രിയില്‍ മാത്രം സെപ്തംബറില്‍ 275 പേരും ആഗസ്തില്‍ 300 പേരും ഡെങ്കിപ്പനി കാരണം അഡ്മിറ്റായി.

വിക്ടോറിയ ആശുപത്രിയിലാകട്ടെ, എഴുപത്തഞ്ച് ശതമാനത്തിലധികം ബെഡ്ഡുകളും ഡെങ്കിപ്പനിക്കാരാണ്. അപ്രതീക്ഷിതമായ മഴയും കാലാവസ്ഥയിലെ മാറ്റവുമാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളും മറ്റും കൊതുകുഫാക്ടറികളാണ്. വിക്ടോറിയ ആശുപത്രിയിലെ ഡോ. വീരന്‍ ഗൗഡ പറയുന്നു,. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം എത്രയോ കുറവാണ് എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

garbage-dumping-bangalore

രസകരം എന്ന് പറയട്ടെ, ഈ പറഞ്ഞ ചവറ്റുകൂനകളും ഡെങ്കിപ്പനിയും നഗരം ഭരിക്കുന്ന ബി ബി എം പി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ) അധികൃതര്‍ അറിഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ നഗരത്തിന്റെ 95 ശതമാനം ഭാഗങ്ങളും വൃത്തിയുള്ളതാണ് എന്നാണ് ബി ബി എം പി ചീഫ് എം ലക്ഷ്മി നാരായണ പറയുന്നത്. ഓരോ വീടുകളില്‍ നിന്നും മാലിന്യശേഖരണം നടക്കുന്നുണ്ട്. ചേരികള്‍ മാത്രമാണ് വൃത്തിരഹിതമായി കിടക്കുന്നത്.

മാലിന്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഡെങ്കിപ്പനിയുടെ കാര്യത്തിലും ബി ബി എം പിക്ക് ആശങ്കയൊന്നുമില്ല. ഈ വര്‍ഷം, ഒക്ടോബര്‍ 15 വരെ 322 ഡെങ്കിപ്പനി കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് എത്രയോ കുറവാണ്. സ്ഥിതി നിയന്ത്രണ വിധേയമാണ് എന്നും ബി ബി എം പി പ്രോജക്ട് കോഡിനേറ്റര്‍ ഡോ. നവീന്‍ കുമാര്‍ പറയുന്നു.

English summary
Mounds of garbage lying around on street corners are a common sight in Bangalore. But BBMP chief M Lakshminarayana doesn't think so. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X